Monday October 21st, 2019 - 3:42:am
topbanner

സംസ്‌കൃതി കവിതാലാപന മത്സരം "ആർദ്രനിലാവ് 2019" : ഗംഗ ഗോപിയ്ക്ക് ഒന്നാം സ്ഥാനം

Anusha Aroli
സംസ്‌കൃതി കവിതാലാപന മത്സരം

ഖത്തർ സംസ്‌കൃതിയുടെ ദോഹ യൂണിറ്റ് സംഘടിപ്പിച്ച മലയായാളം കവിതാലാപന മത്സരം "ആർദ്രനിലാവ് 2019"ൽ ഗംഗ ഗോപി ഒന്നാം സ്ഥാനവും ജാൻസി റാണി രണ്ടാം സ്ഥാനവും ദീപ അജയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രാഥമിക മത്സരങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത ആറ് മത്സരാർത്ഥികൾ പങ്കെടുത്ത ഫൈനൽ മത്സരത്തിൽ പരിസ്ഥിതി , സാമൂഹിക മുന്നേറ്റം എന്നീ വിഷയങ്ങളിൽ കവിതകൾ ആലപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വയലാർ, കുമാരനാശാൻ, എഴാച്ചേരി രാമചന്ദ്രൻ , മുരുകൻ കാട്ടാകട തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകൾ മത്സരത്തിൽ ആലപിക്കുകയുണ്ടായി. സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ അരങ്ങേയറിയ പരിപാടിയിൽ പ്രശസ്ത മലയാള കവി കുരീപ്പുഴ ശ്രീകുമാർ , മലയാളം അധ്യാപകനായ റെഷി പനച്ചിക്കൽ , സംഗീത അധ്യാപകനായ ബിദുൽ എന്നിവർ ഉൾപ്പെട്ട വിധികർത്തക്കളുടെ പാനൽ ആണ് മത്സരങ്ങൾ വിലയിരുത്തിയത്.

ആതിര അരുൺ ചിട്ടപ്പെടുത്തിയ മലയാളം കവിതകളുടെ ദൃശ്യാവിഷ്ക്കാരങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. കവിതാ മത്സരങ്ങൾക്കു ശേഷം കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

ചടങ്ങിൽ സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ , ജനറൽ സെക്രട്ടറി വിജയകുമാർ, ട്രഷറർ സന്തോഷ് യൂ ടി പി , മുൻ പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ , ഐസിബിഎഫ് പ്രസിഡന്റ് പി എൻ ബാബുരാജൻ, സംസ്‌കൃതി വനിതാ വേദി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ, ദോഹ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.പരിപാടികൾക്ക് ആദ്രനിലാവ് 2019 പ്രോഗ്രാം കൺവീനർ ദിനേശൻ പലേരി, സംസ്‌കൃതി സെക്രട്ടറി ഒ കെ സന്തോഷ്, ദോഹ യൂണിറ്റ് പ്രസിഡണ്ട് മനാഫ് ആറ്റുപുറം, കേന്ദ്ര കമ്മറ്റി അംഗം ബിജു പി മംഗലം, തുടങ്ങിയവർ നേതൃത്വം നൽകി.

English summary
samskrithi kavithaalaapana malsaram aardhra nilavu 2019
topbanner

More News from this section

Subscribe by Email