Sunday April 5th, 2020 - 3:22:am
topbanner

ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂടും; പുതിയ ശമ്പളനയത്തിന് അംഗീകാരമായി

JB
 ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂടും; പുതിയ ശമ്പളനയത്തിന് അംഗീകാരമായി

 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് ദുബായ്. പുതിയ ശമ്പള-ഇന്‍ക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 2020 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന നിലയ്ക്കാണ് ദുബായില്‍ ശമ്പളവര്‍ദ്ധന നടപ്പാക്കുന്നത്. പുതിയ ശമ്പള ഘടന അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞത് പത്ത് ശതമാനം വര്‍ദ്ധനവ് ലഭിക്കും. പ്രൊഫഷണല്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് ഒമ്പത് മുതല്‍ 16 ശതമാനം വരെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂടാതെ ജോലി സമയത്തില്‍ ഇളവ് അനുവദിക്കാനും പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നയം. ബിരുദധാരിയായ സ്വദേശിക്ക് മിനിമം ശമ്പളം ഉറപ്പാക്കുന്നുണ്ട്. റിസ്‌ക്ക അലവന്‍സ്, എയര്‍ ടിക്കറ്റ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിരമിക്കല്‍ ആനുകൂല്യം എന്നിവയിലും പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരിട്ട് ഇടപെട്ടാണ് പുതിയ ശമ്പളഘടന ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതരത്തില്‍ തൊഴില്‍ഘടനയിലും ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നുണ്ട്. മാനവവിഭവശേഷിയുടെ കാര്യത്തില്‍ ലോകം ദുബായിയെ മാതൃകയാക്കുന്നതരത്തിലേക്കുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

 

English summary
salary hike in dubai government employees
topbanner

More News from this section

Subscribe by Email