Sunday July 12th, 2020 - 3:10:am

അരങ്ങേറ്റം കുറിച്ച് കുട്ടികള്‍, കൈരളി ഡാന്‍സ് അക്കാദമി വാര്‍ഷികാഘോഷം നൃത്തവിസ്മയത്താല്‍ വര്‍ണ്ണാഭമായി

Anusha Aroli
അരങ്ങേറ്റം കുറിച്ച് കുട്ടികള്‍, കൈരളി ഡാന്‍സ് അക്കാദമി വാര്‍ഷികാഘോഷം നൃത്തവിസ്മയത്താല്‍ വര്‍ണ്ണാഭമായി

റിയാദ്: ഉടലിന്‍റെ കവിതയാണ് നൃത്തം. ചടുലമായ ചലനങ്ങളില്‍ മുദ്രകള്‍കൂടി കൊരുക്കുമ്പോള്‍ അഴകിന്‍റെ ആഴങ്ങളില്‍ ഭാവങ്ങള്‍ തെളിയിച്ച്. പ്രണയവും വിരഹവും വിഷാദവും വിദ്വേഷവും ക്രോധവുമൊക്കെ ഞൊടിയിടയില്‍ മിന്നിമറയുന്ന മുഖഭാവങ്ങള്‍ ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്കരിച്ച് കുഞ്ഞുങ്ങള്‍ നിറഞ്ഞാടിയ ആഘോഷരാവ് കഴിഞ്ഞ നാലുവര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കൈരളി ഡാന്‍സ് അക്കാദമിയുടെ വാര്‍ഷികാഘോഷം 2020 നൃത്തപഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റം കൂടിയായി മാറി ചടങ്ങില്‍ അക്കാദമിയിലെ നിരവധി കുട്ടികളുടെ നൃത്ത പരിപാടികളും അരങ്ങേറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

riyad kairali dance academy

റിയാദിലെ മദീന ഹൈപ്പര്‍ മാര്‍കെറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. കൈരളി ഡാന്‍സ് അക്കാദമി ഡയറക്റ്റര്‍ ധന്യ ശരത് സ്വാഗതം ആശംസിച്ചു റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജോയിന്‍ സെക്രട്ടറി ജലീല്‍ ആലപ്പുഴ, ഇവ ഭാരവാഹികളായ സിജു പീറ്റര്‍, സൈഫുദ്ധീന്‍ വിളക്കേഴം, സംഗമം കൂട്ടായ്മ പ്രസിഡണ്ട്‌ രവി കുട്ടപ്പന്‍ നാജ ബേബി, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശരത് സ്വാമിനാഥന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് അരങ്ങേറ്റം കുറിച്ച കുട്ടികള്‍ ജോസ്ന ജോണ്‍, നിയ ട്രീസ രാജു , ഇവ മറിയ സാബു ,എന്നീ കുട്ടികള്‍ രക്ഷകര്‍ത്താ ക്കല്‍ക്കൊപ്പം നൃത്തഅധ്യാപിക ധന്യ ശരത്തിന് ദക്ഷിണ നല്‍കി നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുകയും തുടര്‍ന്ന്‍ ടീച്ചര്‍ കുട്ടികളുടെ കാലില്‍ ചിലങ്ക അണിയിക്കുകയും ചെയ്ത ചടങ്ങ് ഗുരു ശിഷ്യബന്ധത്തിന്‍റെ അനുഗ്രഹം തേടല്‍ പ്രവാസികളായ കുട്ടികളെ നമ്മുടെ സംസ്കാരം ഓര്‍മപെടുത്തുന്നതായി മാറി.

അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധയിനം നൃത്തരൂപങ്ങള്‍ പുഷ്പ്പാഞ്ജലി, കിഡ്സ്‌ മിക്സ്‌, ക്ലാസിക്കല്‍ ഫുഷന്‍ , ഹിപ്പോ ഹോപ്‌, കൃഷ്ണലീല, മാര്‍ഗംകളി, സിനിമാറ്റിക് ഫുഷന്‍, അടക്കം നിരവധി നൃത്തരൂപങ്ങള്‍ അരങ്ങേറി റിയാദിലെ അറിയപെടുന്ന ഗായകരായ ജലീല്‍ കൊച്ചിന്‍, സുരേഷ് ആലപ്പുഴ, തങ്കച്ചന്‍ വര്‍ഗീസ്‌, ലെന ലോറന്‍സ്, റോബിന്‍ എന്നിവരുടെ മനോഹരമായ ഗാനങ്ങള്‍ ചടങ്ങിന് കൊഴുപേകി. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സമ്മാനദാനം നടന്നു അവതരണത്തിന് പുതുമ കലര്‍ത്തി ഗായകന്‍ തങ്കച്ചന്‍ വര്‍ഗീസ്‌ പരിപാടികള്‍ നിയന്ത്രിച്ചു ദേശിയ ഗാനത്തോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.

Read more topics: riyad, kairali dance academy
English summary
riyad kairali dance academy
topbanner

More News from this section

Subscribe by Email