Friday September 20th, 2019 - 9:59:pm
topbanner
Breaking News
jeevanam

ഒരേക്കര്‍ 20 സെന്റ് സ്ഥലം പ്രളയ ബാധിതര്‍ക്ക് സംഭാവന ചെയ്യ്ത് പ്രവാസി

JB
ഒരേക്കര്‍ 20 സെന്റ് സ്ഥലം  പ്രളയ ബാധിതര്‍ക്ക് സംഭാവന ചെയ്യ്ത് പ്രവാസി

മനാമ: പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് തന്റെ ഭൂമിയിലൊരു പങ്ക് പകുത്തുനല്‍കാന്‍ സന്നദ്ധനായ പ്രവാസിക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി. തൃശൂര്‍ വരാന്തപ്പിളളിയില്‍ 30 വര്‍ഷം മുമ്പു വാങ്ങിയ സ്ഥലത്തില്‍ നിന്ന് ഒരേക്കര്‍ 20 സെന്റ് സ്ഥലം 20 ഓളം പേര്‍ക്ക് പകുത്തു നല്‍കിയ ബഹ്‌റൈന്‍ പ്രവാസി ബഷീര്‍ വാണിയക്കാടിനാണ് അഭിനന്ദന പ്രവാഹം.

ഫേസ്ബുക്കിലൂടെയാണ് ബഷീര്‍ തന്റെ തീരുമാനം അറിയിച്ചത്. ആയിരത്തില്‍ അധികം ആളുകളാണ് ബഷീറിന്റെ തീരുമാനം ഷെയര്‍ ചെയ്ത് അഭിനന്ദനം അറിയിച്ചത്. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട തൃശൂര്‍, എറണാകുളം സ്വദേശികളായ നിരവധിപ്പേര്‍ തന്നെ വിളിക്കുന്നുണ്ടെന്ന് ബഷീര്‍ പറഞ്ഞു.

കുട്ടിക്കാലത്ത് താന്‍ നേരിടേണ്ടിവന്ന ദുഃഖങ്ങളും ദുരിതങ്ങളുമാണ് ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് ബഷീര്‍ പറയുന്നു. താന്‍ ഒമ്പതാം ക്ലാസില്‍ പഠിപ്പുനിര്‍ത്തി കുടുംബ ഭാരം തോളിലേറ്റിയ ആളാണ്. അതിനാല്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ വേദന മനസിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

Viral News

English summary
privasi malayali donate 1.2 akers land for flood victims
topbanner

More News from this section

Subscribe by Email