Monday November 30th, 2020 - 10:27:pm

താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

RA
താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: പ്രവാസി മലയാളിയെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി സണ്ണി യോഹന്നാന്‍ (55) ആണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


സാല്‍മിയയിലെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.

ഇദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ മാസം അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കുണ്ടായിരുന്നതിനാല്‍ മൃതദേഹം കാണാനോ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല.

Read more topics: pravasi ,malayali, death, kuwait
English summary
pravasi malayali death kuwait
topbanner

More News from this section

Subscribe by Email