Tuesday June 2nd, 2020 - 7:32:am

റൈഡില്‍ നിന്ന് നിലത്തുവീണ് കുട്ടിക്ക് പരിക്ക്; അമ്യൂസ്‍മെന്റ് പാര്‍ക്കിന് 15 ലക്ഷം രൂപ പിഴ ചുമത്തി

RA
  റൈഡില്‍ നിന്ന് നിലത്തുവീണ് കുട്ടിക്ക് പരിക്ക്; അമ്യൂസ്‍മെന്റ് പാര്‍ക്കിന് 15 ലക്ഷം രൂപ പിഴ ചുമത്തി

അബുദാബി: റൈഡില്‍ നിന്ന് നിലത്തുവീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ അബുദാബിയിലെ അമ്യൂസ്‍മെന്റ് പാര്‍ക്കിന് കോടതി പിഴ ചുമത്തി. 80,000 ദിര്‍ഹം അതായത് ഇന്ത്യന്‍ രൂപയിൽ 15 ലക്ഷത്തോളമാണ് വരുന്നത്. പാര്‍ക്കിലെ നാല് ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷയും കോടതി വിധിച്ചു.

 നഷ്ടപരിഹാരം തേടി സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
പാര്‍ക്കിലെ ഒരു റൈഡില്‍ കളിക്കുന്നതിനിടെ ഒന്‍പത് വയസുകാരിയായ സ്വദേശി പെണ്‍കുട്ടിയാണ് ആറ് മീറ്ററോളം ഉയരത്തില്‍ നിന്ന് താഴെ വീണത്. രക്ഷിതാക്കളും പാര്‍ക്ക് അധികൃതരും അറിയിച്ചതനുസരിച്ച്‌ പോലീസും ആംബുലന്‍സ് സംഘവും എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പിന്‍ഭാഗത്തിനും കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് പിഴവ് പറ്റിയതായി കണ്ടെത്തി. സുരക്ഷാ ബെല്‍റ്റ് ധരിപ്പിക്കാതെയാണ് കുട്ടികളെ റൈഡില്‍ ഇരുത്തിയത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
park raid accident court judgement
topbanner

More News from this section

Subscribe by Email