Sunday September 22nd, 2019 - 3:37:am
topbanner
Breaking News
jeevanam

പ്രവാസി മലയാളി യുഎസില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

JB
പ്രവാസി മലയാളി യുഎസില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ഷാര്‍ജ: പ്രവാസി വിദ്യാര്‍ത്ഥിയും തൃശൂര്‍ സ്വദേശിയുമായ നീല്‍ പുരുഷ് കുമാറിനെ (29) അമേരിക്കയില്‍ വെടിവെച്ചുകൊന്ന പ്രതി അറസ്റ്റില്‍. ലിയോണ്‍ ടെറല്‍ ഫ്‌ലവേഴ്‌സ് (23) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതകം, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

52 വര്‍ഷം മുമ്പ് തൃശൂരുനിന്നും ഷാര്‍ജയിലെത്തി പബ്ലിഷിങ് കമ്പനി നടത്തുന്ന പുരുഷ് കുമാര്‍- സീമ ദമ്പതികളുടെ മകനാണ് നീല്‍. ജുലൈ 24ന് അമേരിക്കയിലെ അലബാമയില്‍വെച്ചാണ് നീല്‍ കൊല്ലപ്പെട്ടത്. ട്രോയ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ പാര്‍ടൈം മാനേജരായി ജോലിചെയ്യുകയായിരുന്നു.

സംഭവ ദിവസം നീല്‍ കടതുറക്കുകയും അല്‍പ്പനേരത്തിനു ശേഷം കടയിലെത്തിയ അക്രമി കവര്‍ച്ചയ്ക്കു ശേഷം നീലിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 4,000 യുഎസ് ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒരുവര്‍ഷം മുമ്പാണ് നീല്‍ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. രണ്ട് സെമസ്റ്റര്‍ നീല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഒരു സെമസ്റ്റര്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. മരണവിവരമറിഞ്ഞെത്തിയ മാതാപിതാക്കള്‍ നീലിനെ അമേരിക്കയില്‍ത്തന്നെ സംസ്‌ക്കരിച്ചു. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍നിന്നായിരുന്നു നീലിന്റെ പ്രാഥമിക പഠനം. തുടര്‍ന്ന് തൃശൂര്‍ ഗുരുകുലത്തില്‍നിന്നും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് തഞ്ചാവൂരില്‍നിന്നും എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി. രണ്ടുവര്‍ഷം പിതാവിനെ ബിസിനസില്‍ സഹായിച്ചശേഷമാണ് നീല്‍ അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി പോയത്.

 

Viral News

English summary
one arrest in nri student killed in america
topbanner

More News from this section

Subscribe by Email