Sunday February 23rd, 2020 - 12:24:pm
topbanner

ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; ഒമാനില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

RA
ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; ഒമാനില്‍ വരും ദിവസങ്ങളില്‍  ശക്തമായ മഴയ്ക്ക് സാധ്യത

ഒമാന്‍ : ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ . ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട സാഹചര്യത്തില്‍ വരും ദിവസങ്ങളിലും മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബൗഷറില്‍ 46 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഒമാന്‍ കടലിന്‍റെ തീരങ്ങളിലും മുസന്ദം, ബത്തീനയുടെ തെക്ക്-കിഴക്ക് ഭാഗങ്ങള്‍, മസ്കത്ത്, അല്‍ ഹജര്‍ പര്‍വതനിരകള്‍ ബുറൈമി, ദാഹിറ, ദഖിലിയ മേഖലകളിലാണ് മഴയുണ്ടായത്.

ബത്തീനയിലെ വിലയാത്തുകളായയ ഷിനാസ്, ലിവ, സോഹര്‍, സഹാം, അല്‍ ഖബൗറ, അല്‍ സുവൈക്ക് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയായിരുന്നു മഴ പെയ്തത്.

Read more topics: oman, heavy rain ,weather report
English summary
oman heavy rain weather report
topbanner

More News from this section

Subscribe by Email