Monday June 1st, 2020 - 7:04:am

കോവിഡ് 19: യു.എ.ഇയില്‍ താമസ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ ഒഴിവാക്കി

JB
കോവിഡ് 19: യു.എ.ഇയില്‍ താമസ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ ഒഴിവാക്കി

അബുദാബി: യുഎഇയില്‍ താമസ വിസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബര്‍വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് പശ്ചാത്തലത്തിൽ നേരത്തേ 3 മാസത്തേക്ക് പിഴ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരാനാകാതെ കുടുങ്ങിയവര്‍ക്കും വിസ പുതുക്കാനാവാതെ യുഎഇയില്‍ കഴിയുന്നവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
no fines for expired residency visa holders in uae
topbanner

More News from this section

Subscribe by Email