Sunday August 9th, 2020 - 8:56:pm

അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ്‌സ് റെക്കോര്‍ഡ്‌സ് 2018 പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Aswani
അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ്‌സ് റെക്കോര്‍ഡ്‌സ് 2018 പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് 2018 ലെ ജേതാക്കള്‍ക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സ്പീക്കര്‍ഹാളില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ അന്താരാഷ്ട്ര കാരുണ്യ പ്രവര്‍ത്തകന്‍ ഡോ.കഫീല്‍ ഖാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏറ്റവും ഉയരം കൂടിയ റൈഡബിള്‍ ബൈസൈക്കിള്‍ നിര്‍മ്മിച്ച സിദ്ദാപൂര്‍ സ്വദേശി മുഹമ്മദ് അംജദ് പാഷ(തെലങ്കാന), 27 മീറ്റര്‍ നീളമുള്ള പോര്‍ട്രെയ്റ്റ് കാന്‍വാസില്‍ ലോകപ്രശസ്തരായ 1007 വ്യക്തിത്വങ്ങളെ വരച്ച ആര്‍ട്ടിസ്റ്റ് ദേവസ്യ(കേരളം) എന്നിവരാണ് റെക്കോര്‍ഡിന് അര്‍ഹരായത്.

ഇരുവഴിഞ്ഞിപ്പുഴ സംരക്ഷത്തിനായി സംഭാവനകളര്‍പ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകനും മികച്ച അധ്യാപകനുമായ ഒ.സി മുഹമ്മദ് മുക്കം, സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന അമ്മമാരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകനും മാതൃസ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായ ഷാന്‍ പി എന്നിവരാണ് എക്‌സലന്‍സി അവാര്‍ഡിന് അര്‍ഹരായത്.

അറേബ്യന്‍ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ചെയര്‍മാന്‍(ഇന്ത്യ) ഗിന്നസ് ദിലീഫ് അധ്യക്ഷത വഹിച്ചു. അറേബ്യന്‍ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഏഷ്യന്‍ ഡയറക്ടര്‍ യാസര്‍ അറാഫത്ത്, നിയാസ് കണ്ണഞ്ചേരി, ഡോ. ഷിറാസ് പൂവച്ചാല്‍, ഷബ്‌നം സൈഫി, സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു.

English summary
The Arabian Book of World Records 2018 awards were distributed
topbanner

More News from this section

Subscribe by Email