Saturday July 11th, 2020 - 1:42:am

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി സൗദിയിലെത്തി; രാജ്യാന്തര നിക്ഷേപസമ്മേളനത്തില്‍ പങ്കെടുക്കും

JB
 രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി സൗദിയിലെത്തി; രാജ്യാന്തര നിക്ഷേപസമ്മേളനത്തില്‍ പങ്കെടുക്കും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തി.സൗദി അറേബ്യ സംഘടിപ്പിക്കുന്ന രാജ്യാന്തര നിക്ഷേപസമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തുന്ന മോദി സല്‍മാന്‍ രാജകുമാരനുമായും സംസാരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗദി അറേബ്യയിലെത്തിയ വിവരം പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്തായ സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പ്രധാനപ്പെട്ട സന്ദര്‍ശനത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് മോദി ട്വീറ്റില്‍ കുറിച്ചു.

യോഗത്തില്‍ പങ്കെടുക്കുന്നതിന് പുറമെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ സബ്ദുള്‍അസീസുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി കൂടിക്കാഴ്ച നടത്തും. പെട്രോളിയം, പ്രകൃതിവാതം, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍, സിവില്‍ ഏവിയേഷന്‍ തുടങ്ങിയ മേഖലകളിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ഇരുരാജ്യങ്ങളും ഏതാനും കരാറുകളില്‍ ഒപ്പു വെച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

ചൊവ്വാഴ്ച തുടങ്ങുന്ന നിക്ഷേപ സമ്മേളനത്തില്‍ വിവിധ സര്‍ക്കാര്‍ പ്രതിനിധികളും വ്യവസായികളും ബാങ്കുകളും പങ്കെടുക്കും. വരുംവര്‍ഷങ്ങളില്‍ ലോകത്തെ നിക്ഷേപസാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ കാലത്ത് സ്വീകരിക്കേണ്ട മാറ്റങ്ങള്‍ എന്തെല്ലാമെന്ന് ചര്‍ച്ച ചെയ്യുകയാണ് നിക്ഷേപസംഗമത്തിന്റെ ലക്ഷ്യം.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി തെറ്റി നില്‍ക്കുന്ന പാക്കിസ്ഥാന്‍ സൗദി അറേബ്യയുമായുള്ള സൗഹൃദം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോദിയുടെ സൗദി സന്ദര്‍ശനം. ഇറാന്‍ - സൗദി അറേബ്യ ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ നിലപാടുകളോട് സൗദി അറേബ്യയ്ക്ക് ഇഷ്ടക്കേടുള്ളതായി വിലയിരുത്തലുകളുണ്ട്.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചരിത്രപരമായി അടുത്ത സുഹൃത്തുക്കളാണ്. ഇന്ത്യയുടെ ഊര്‍ജ്ജമേഖലയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ വിതരണക്കാരാണ് സൗദി അറേബ്യ. പ്രതിരോധം, സുരക്ഷ, വാണിജ്യം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളിലെ വ്യക്തികള്‍ തമ്മിലും ഇരുരാജ്യങ്ങള്‍ തമ്മില്‍ സഹകരണമുണ്ടെന്ന് സൗദി സന്ദര്‍ശനത്തിനായി ന്യൂ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടവേ മോദി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

Read more topics: modi, reach in saudi,
English summary
modi reach in saudi
topbanner

More News from this section

Subscribe by Email