Saturday January 23rd, 2021 - 7:30:am

ഓസ്‌ട്രേലിയയില്‍ മലയാളി യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

NewsDesk
ഓസ്‌ട്രേലിയയില്‍ മലയാളി യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മെയില്‍ നഴ്‌സായ യുവാവിന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്ലയിറ്റനില്‍ താമസിക്കുന്ന അരുണിന്റെ ഭാര്യ മോനിഷ അരുണിനെയാണ് (27) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ മോനിഷ അരുണുമായുള്ള വിവാഹശേഷമാണ് മെല്‍ബണില്‍ സ്ഥിരതാമസത്തിന് എത്തിയത്. സോഫ്റ്റ് വെയര്‍ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ യുവതി ജോലി അന്വേഷിച്ചുവരികയായിരുന്നു.

ചൊവാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. അരുണ്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അരുണിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി തുടര്‍നടപടികള്‍ നടത്തി.

മെല്‍ബണിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമായിരുന്ന അരുണ്‍ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്. അരുണിന്റെ മെല്‍ബണില്‍ തന്നെയുള്ള ബന്ധുക്കളുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

Read more topics: malayali, woman, australia
English summary
malayali woman found dead in australia
topbanner

More News from this section

Subscribe by Email