Sunday September 26th, 2021 - 12:22:pm

ഗള്‍ഫിലെ സംഗീത റിയാലിറ്റി ഷോയില്‍ മലയാളി വിജയി

NewsDesk
ഗള്‍ഫിലെ സംഗീത റിയാലിറ്റി ഷോയില്‍ മലയാളി വിജയി

ദുബായ്: മുന്‍ഷിദ് എന്ന പേരില്‍ ഷാര്‍ജ ടിവി ഒരുക്കിയ അറബ് സംഗീത റിയാലിറ്റിഷോയില്‍ മലയാളി പെണ്‍കുട്ടി വിജയിയായി. ഷാര്‍ജയില്‍ എഞ്ചിനീയറായ ജയകുമാറിന്റെയും ഡോ. രേഖയുടെയും മകളായ മീനാക്ഷിയാണ് വിജയിയായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫൈനലിലേക്ക് യോഗ്യത നേടിയ എട്ട് പേരില്‍ അറബിയല്ലാത്ത ഏക മത്സരാര്‍ഥി മീനാക്ഷിയായിരുന്നു. അറബ് ഉച്ചാരണശുദ്ധികൊണ്ടും ആലാപനമികവ് കൊണ്ടും ഈ മിടുക്കി അറബികളെ പോലും അമ്പരപ്പിച്ചു. ഷാര്‍ജ ജെംസ് മില്ലേനിയം സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

യു.എ.ഇ സ്വദേശികളായ ഷഹീദ് സഹീദ് അബ്ദുല്ല, നഹ്യാന്‍ മുഹമ്മദ് അലി മുഹമ്മദ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി തന്നെ മീനാക്ഷിക്ക് കിരീടം സമ്മാനിക്കാനെത്തി.

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

മണിയുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടായിരുന്നതായി സൂചിപ്പിച്ച് ഡിജിപി സെന്‍ കുമാര്‍

English summary
Malayali student Meenakshi Jayakumar wins reality show on Arabic songs in Sharjah TV
topbanner

More News from this section

Subscribe by Email