Sunday September 26th, 2021 - 11:33:am

ഒമാനിലെ മലയാളി നഴ്‌സിന്റെ കൊലപാതകം; ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്നു

NewsDesk
ഒമാനിലെ മലയാളി നഴ്‌സിന്റെ കൊലപാതകം; ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്നു

സലാല: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ടാണ് (27) മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗര്‍ഭിണിയായ ഇവര്‍ക്ക് ശരീരത്തിന്റെ പലഭാഗത്തും കുത്തേറ്റതായി പരിശോധനയില്‍ വ്യക്തമായി. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മറ്റ് ആഭരണങ്ങളും കവര്‍ന്നിട്ടുണ്ട്.

സലാല ടൗണിലെ താമസസ്ഥലത്തായിരുന്നു കൊലപാതകം. ബദര്‍ അല്‍ സമ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ഇവര്‍ 10 മണിക്ക് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ലിന്‍സണ്‍ അന്വേഷിച്ച് ചെല്ലുമ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെ കാണുന്നത്.

നാല് വര്‍ഷമായി ഇവര്‍ സലാലയില്‍ ജോലി ചെയ്ത് വരികയാണ്. ചങ്ങനാശ്ശേരി സ്വദേശിയാണ് ഭര്‍ത്താവ് ലിന്‍സന്‍. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സാബി, സഹോദരി: സയന.

വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് ശ്വേതാ മേനോന്‍ പറയുന്നു

സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രചരണത്തിനില്ല; സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി

Read more topics: Malayali, nurse, death, salala, Muscat
English summary
Malayali nurse stabbed to death in salala Muscat
topbanner

More News from this section

Subscribe by Email