Sunday September 26th, 2021 - 11:08:am

ഗര്‍ഭിണിയായ മലയാളി നഴ്‌സ് മസ്‌കറ്റില്‍ കൊല്ലപ്പെട്ടു

NewsDesk
ഗര്‍ഭിണിയായ മലയാളി നഴ്‌സ് മസ്‌കറ്റില്‍ കൊല്ലപ്പെട്ടു

മസ്‌ക്കറ്റ്: സലാലയിലെ ബാദില്‍ അല്‍സാമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ചിക്കു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫ് ളാറ്റിലെ മുറിയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുത്തേറ്റാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സൂചന.

കഴിഞ്ഞ മൂന്നു വര്‍ഷമായി ചിക്കുവും ഭര്‍ത്താവ് ജിന്‍സണും ബാദില്‍ അല്‍സാമ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി 11 മണിക്കായിരുന്നു ചിക്കുവിന് ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്നത്.

എന്നാല്‍ ഡ്യൂട്ടിക്ക് ചിക്കുവിനെ കാണാതിരുന്നപ്പോള്‍ ഭര്‍ത്താവ് ഫ് ളാറ്റില്‍ വന്നു നോക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ഫ് ളാറ്റില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

കുടുംബത്തിനെതിരെ വ്യാജ പ്രചരണം; നികേഷ് കുമാറിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി

സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രചരണത്തിനില്ല; സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി

Read more topics: malayali, nurse, murder, salala, oman
English summary
malayali nurse murdered in salala oman
topbanner

More News from this section

Subscribe by Email