Monday November 30th, 2020 - 11:27:pm

മകള്‍ ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മലയാളി പ്രവാസി യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍

NewsDesk
മകള്‍ ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മലയാളി പ്രവാസി യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍

ദുബായ്: അല്‍ഐനിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ പൊന്നെങ്കാട്ട് പരേതനായ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആഷിഖി(34)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആഷിഖ് അവധിക്ക് നാട്ടില്‍പോയി ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. ഏതാനും വര്‍ഷമായി ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ശനിയാഴ്ച വൈകിട്ട് താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

നഫീസയാണ് മാതാവ്. ഭാര്യ: റബീന. 22 ദിവസം പ്രായമുള്ള ദാനിയ ഹാജര്‍ മകളാണ്. സഹോദരിമാര്‍: റംല അഷ്റഫ്, സീനത്ത് മുഹമ്മദാലി, ഹസീന സൈദലി, ആബിദ, മൈമൂനാ ഷമീര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: malayali, man, suicide, Al Ain
English summary
malayali man commits suicide in Al Ain
topbanner

More News from this section

Subscribe by Email