ദുബായ്: ഏറ്റവും സമ്പന്നനായ മലയാളിയും ലുലു ഗ്രൂപ്പിന്റെ മേധാവിയുമായ എം എ യൂസഫലി മറ്റൊരു ജെറ്റ് വിമാനംകൂടി സ്വന്തമാക്കി. 'ഗള്‍ഫ് സ്ട്രീം 550' എന്ന വിമാനം 360 കോടി രൂപയ്ക്കാണ് യൂസഫലി വാങ്ങിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറായ ഷംസീര്‍ ഇക്കഴിഞ്ഞ ജൂണില്‍ ഒരു സ്വകാര്യ വിമാനം സ്വന്തമാക്കിയിരുന്നു. ഇതോടെ യൂസഫലി കുടുംബത്തിന്റെ പക്കല്‍ മൂന്ന് സ്വകാര്യ വിമാനങ്ങളായി. മരുമകന് ഷംസീര്‍ ജൂണില്‍ വാങ്ങിയത് 14 പേര്‍ക്ക് യാത്രചെയ്യാവുന്നതും 907 കിലോഗ്രാം ഭാരവും കയറ്റാവുന്ന വിമാനമാണ്.
ചെറു ജെറ്റ് വിമാനങ്ങള്‍ക്ക് മലയാളി വ്യവസായികള്‍ക്കിടയിലും പ്രിയമേറുകയാണ്. ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലൂക്കാസ്, കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും എംഡിയുമായ ടിഎസ് കല്യാണരാമന് എന്നിവരാണ് നിലവില്‍ സ്വന്തമായി വിമാനമുള്ള മറ്റു മലയാളികള്‍.
രാജ്യത്തെ ഏറ്റവും വിലകൂടിയ ആഡംബര വിമാനം സ്വന്തമായുള്ളത് മുകേഷ് അംബാനിക്കാണ്. 73 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ബോയിങ് ബിസിനസ് ജെറ്റാണ് അദ്ദേഹത്തിനുള്ളത്. അതുല്‍ പുഞ്ച്, (ഗള്‍ഫ് സ്ട്രീം 4), അനില്‍ അംബാനി (ബൊംബാര്‍ഡിയര്‍ ഗ്ളോബല്‍ എക്സ്പ്രസ്), രത്തന്‍ ടാറ്റ (ഫാല്‍കണ്‍ 2000), വിജയ് മല്യ (എയര്‍ബസ് എസിജെ 319), ഗൗതം സിംഘാനിയ (ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍), കെപി സിങ് (ഗള്‍ഫ് സ്ട്രീം 4), എന്നിവരാണ് ഇന്ത്യന്‍ സമ്ബന്നരില്‍ സ്വന്തം വിമാനം ഉപയോഗിക്കുന്ന പ്രമുഖര്‍.
പ്രിയന്-ലിസി വിവാഹം അപകടകരമായിരിക്കുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു
ഓണ്‍ലൈനില്‍ ഹോം തീയേറ്റര്‍ ബുക്ക് ചെയ്ത മലയാളിക്ക് ലഭിച്ചത് ഇഷ്ടിക