Wednesday September 30th, 2020 - 9:30:am

ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി റിയാദില്‍ മരിച്ചു

JB
 ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി റിയാദില്‍ മരിച്ചു

ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയിലെ റിയാദില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ് ആണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അല്‍ ഹസയിലെ വീട്ടില്‍ ഡിഷ് ഘടിപ്പിക്കുന്നതിനിടെ ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിന്ന ഷീറ്റില്‍ ചവിട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എയര്‍ കണ്ടീഷണറില്‍ തല ഇടിച്ച് റോഡിലേക്ക് വീണായിരുന്നു മരണം. സംഭവസ്ഥലത്ത് തന്നെ ഷിയാസ് മരിച്ചു.

ജിഷ ഫുട്ബോള്‍ ക്ലബ്ബിലെയും നവോദയ ജാഫര്‍ ജിഷ യൂണിറ്റ് അംഗവുമായിരുന്നു. നാട്ടിലേക്ക് പോകാനായി ഈ മാസം 24 ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ സൗദിയില്‍ തുടരുകയായിരുന്നു.

 

Read more topics: malayalee died, dubai, accident,
English summary
malayalee died in dubai on accident
topbanner

More News from this section

Subscribe by Email