Saturday December 7th, 2019 - 7:13:am
topbanner

മദീന ബസ് അപകടം ; ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

suji
മദീന ബസ് അപകടം ; ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

മദീനയിലെ ബസ് അപകടത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. അപകടത്തില്‍പ്പെട്ട മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടേയും ബസില്‍ യാത്ര ചെയ്ത കാണാതായവരുടേയും പേരുവിവരങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടത്. ഇതില്‍ മലയാളികളില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒക്ടോബര്‍ 16 നുണ്ടായ ബസ് അപകടത്തില്‍ വിവിധ രാജ്യക്കാരായ 36 പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റിയാദില്‍ നിന്ന് ഉംറ തീര്‍ത്ഥാടകരുമായാണ് ഇംറ, മദീന സിയാറ എന്നിവയ്ക്കായി ബസ് പുറപ്പെട്ടത്. മണ്ണു മാന്തിയന്ത്രവുമായി കൂട്ടിമുട്ടി തീ പിടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ വിശദ വിവരങ്ങള്‍ സൗദി അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English summary
madeena bus accident 7 indian missing
topbanner

More News from this section

Subscribe by Email