Friday February 21st, 2020 - 5:00:pm
topbanner

യുഎഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു

JB
യുഎഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു

 യുഎഇയിൽ ഇന്ത്യൻ‌ പൗരന് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ആളിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി.രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളിൽ ഒന്നൊഴികെ എല്ലാവരുടെയും നില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കന്നത്. ഒരാൾ മാത്രം ആരോഗ്യ വിദഗ്ധരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ ഐസിയുവില്‍ കഴിയുകയാണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
indian man found corona virus in uae
topbanner

More News from this section

Subscribe by Email