Sunday December 8th, 2019 - 4:03:am
topbanner

ഗള്‍ഫ് രാജ്യത്ത് നാളെ മുതല്‍ മഴയ്‍ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്

RA
ഗള്‍ഫ് രാജ്യത്ത് നാളെ മുതല്‍ മഴയ്‍ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്

മസ്‌ക്കറ്റ് : ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വ മുതല്‍ വെള്ളിയാഴ്ച വരെ ഒമാനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍, തെക്കന്‍ ഇറാന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം ഒമാനെ ബാധിച്ചു തുടങ്ങും. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുസന്ദം ഗവര്‍ണറേറ്റ്, ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴ പെയ്‌തേക്കാം. ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കുമെന്നും . തിരമാലകള്‍ രണ്ടു മീറ്റര്‍ വരെ ഉയരുവാനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം യുഎഇയിലെ വിവിധ മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Read more topics: gulf, rain, munnariyippu
English summary
gulf rain munnariyippu
topbanner

More News from this section

Subscribe by Email