Tuesday November 19th, 2019 - 11:03:pm
topbanner

ഗള്‍ഫ് രാജ്യങ്ങളില്‍ ഓണ്‍ലൈനായി പെണ്‍കുട്ടികൾ വിൽപനയ്ക്ക് : അടിമക്കച്ചവടത്തെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

princy
ഗള്‍ഫ് രാജ്യങ്ങളില്‍ ഓണ്‍ലൈനായി പെണ്‍കുട്ടികൾ വിൽപനയ്ക്ക് :  അടിമക്കച്ചവടത്തെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഗള്‍ഫ് രാജ്യങ്ങളില്‍ ഓണ്‍ലൈനായി നടക്കുന്ന പെണ്‍കുട്ടികളെ കേ ന്ദ്രികരിച്ച് നടക്കുന്ന അടിമക്കച്ചവടത്തെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷനുകൾ വഴിയും അറബ് രാജ്യങ്ങളില്‍ വീട്ടുജോലിക്ക് പെൺക്കുട്ടികളെ വിൽപനയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് ബിബിസിയുടെ അറബി വാര്‍ത്താ വിഭാഗം പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിരവധി സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളാണ് ഓണ്‍ലൈന്‍ അടിമ വ്യാപാരത്തില്‍ സജീവമായിരിക്കുന്നത്. ഇതുവഴി പെൺകുട്ടികളെ വിൽക്കുകയും വാങ്ങുകയും ചെയ്യാം. ഈ ആപ്ലിക്കേഷനുകള്‍ വഴി 3000 പൗണ്ട് മുടക്കി (ഏകദേശം 2.73 ലക്ഷം രൂപ) സ്ത്രീകളെ വാങ്ങാനാകുമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പെൺകുട്ടികളുടെ ചിത്രങ്ങൾ കൈമാറിക്കൊണ്ടാണ് കച്ചവടം പൊടിപൊടിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ പെൺകുട്ടികളെ വീട്ടുജോലിക്കായി ഇത്തരത്തിൽ ഓണ്‍ലൈനായി വിൽപ്പയ്ക്ക് വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബിബിസിയുടെ അന്വേഷണത്തില്‍ അടിമ കച്ചവടത്തിന് ഉപയോഗിക്കുന്ന സജീവമായ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി. വാർത്ത വിവാദമായതോടെ തങ്ങളുമായി ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ വഴിയുള്ള അടിമ കച്ചവടം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഗൂഗിളും ആപ്പിളും വ്യക്തമാക്കി.

ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ സ്വകാര്യ സന്ദേശങ്ങള്‍ വഴിയാണ് അറബ് രാജ്യങ്ങളിൽ കച്ചവടങ്ങള്‍ നടക്കുന്നതെന്നും ഓണ്‍ലൈനില്‍ അടിമ വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് അടിമത്വത്തിനെതിരായ യുഎന്‍ പ്രത്യേക വക്താവ് ഉര്‍മ്മിള ഫൂലെ പറഞ്ഞു.

Read more topics: gulf, girls sale, online,
English summary
girls for sale in Gulf countries through Online
topbanner

More News from this section

Subscribe by Email