Sunday August 25th, 2019 - 7:23:pm
topbanner
topbanner

രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി അപകട ദൃശ്യം പകര്‍ത്തല്‍ ; യുഎഇയില്‍ 27.9 ലക്ഷം പിഴ കിട്ടും

suji
രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി അപകട ദൃശ്യം പകര്‍ത്തല്‍ ; യുഎഇയില്‍ 27.9 ലക്ഷം പിഴ കിട്ടും

അപകട സ്ഥലത്ത് തടിച്ചുകൂടുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നവര്‍ക്കും അപകട ദൃശ്യം പകര്‍ത്തുന്നവര്‍ക്കുമാണ് യുഎഇ മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ മുന്നറിയിപ്പ്

അപകട ദൃശ്യം പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും പൌരന്മാരുടെ നിരുത്തരവാദിത്വപരമായ സമീപനമാണെന്നാണ് മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ നിരീക്ഷണം. ' അപകട ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. അപകട ദൃശ്യങ്ങള്‍ കാണുന്നത് പരിക്കേറ്റവരുടേയോ മരണപ്പെട്ടവരുടേയോ കുടുംബങ്ങള്‍ക്ക് മാനസിക ആഘാതം വര്‍ദ്ധിപ്പിക്കും.' യുഎഇ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ വ്യക്തമാക്കി.

അപകടത്തിന്റെ ചിത്രമോ ദൃശ്യങ്ങളോ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയോ ചെയ്താല്‍ 1,50000 ദിര്‍ഹം (ഏകദേശം27.0 ലക്ഷം) പിഴ ഈടാക്കുന്നതിനും തടവിന് ശിക്ഷിക്കുന്നതിനും കാരണമാകും. രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇടപെടുന്നവര്‍ക്ക് 1,000 ദിര്‍ഹം (18,640 രൂപ) പിഴ ചുമത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Read more topics: fined , accident video record
English summary
fined if accident video record
topbanner

More News from this section

Subscribe by Email