Wednesday January 22nd, 2020 - 10:54:am
topbanner

ദുബായില്‍ ഗതാഗത നിയമലംഘനം; 20 പേരെ നാടുകടത്തി

RA
ദുബായില്‍ ഗതാഗത നിയമലംഘനം;  20 പേരെ നാടുകടത്തി

ദുബായില്‍ ഗതാഗത നിയമലംഘിച്ച 20 പേരെ നാടുകടത്തുകയും 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രേഖകളില്ലാതെ യാത്ര ചെയ്തതുള്‍പ്പടെയുള്ള ഗതാഗത നിയമലംഘിച്ച 2100 സംഭവങ്ങള്‍ ഒരു മാസം നടത്തിയ പരിശോധനയില്‍ ആര്‍ടിഎ (ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി) കണ്ടെത്തി.

എയര്‍പോര്‍ട്ട് പൊലീസ് സെന്റര്‍, ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് ദുബായ് പൊലീസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് അധികൃതർ പരിശോധന നടത്തിയത്.

രേഖകളില്ലാത്ത യാത്ര ചെയ്തതിന് 306 കേസുകളും രേഖകളില്ലാതെ യാത്രക്കാരെ കൊണ്ടുപോയതിന് 257 കേസുകളും റജിസ്റ്റര്‍ ചെയ്തു. ടാക്സിയുമായി ബന്ധപ്പെട്ട് 1624 കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: dubai, transport, rule vaileting
English summary
dubai transport rule vaileting
topbanner

More News from this section

Subscribe by Email