ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 6.7 കോടി രൂപ സമ്മാനം ലഭിച്ചു. ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസ് ആണ് ഭാഗ്യവാന്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ വഴി എടുത്ത 238ാം സീരിസില്‍പ്പെട്ട 3133 നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യമെത്തിയത്. നാല്‍പ്പത്തിയാറുകാരനായ ഫ്രാന്‍സിസ് സേവ്യറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 രൂപ സമ്മാനം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎഇയില്‍ വീണ്ടുമൊരു മലയാളിക്കു കൂടി കോടികളുടെ സമ്മാനം ലഭിച്ചത്.