Wednesday June 19th, 2019 - 10:37:pm
topbanner
topbanner

ദു​ബാ​യ് വാഹനാപകടത്തിൽ മ​രി​ച്ച ര​ണ്ടു മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു

RA
ദു​ബാ​യ് വാഹനാപകടത്തിൽ മ​രി​ച്ച ര​ണ്ടു മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു

ഷാ​ര്‍​ജ: ദു​ബാ​യി​ലെ ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആറ് മലയാളികളക്കം പതിനേഴ് മരിച്ചു. മരിച്ചവരിൽ ആറ് മലയാളികളെയും തിരിച്ചറിഞ്ഞു. തിരിച്ചറിയാനുണ്ടായിരുന്ന രണ്ടുപേരെയും ഇപ്പോൾ തിരിച്ചറിഞ്ഞു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഉ​മ്മ​ര്‍ ചോ​നോ​ക​ട​വ​ത്ത്, മ​ക​ന്‍ ന​ബീ​ല്‍ ഉ​മ്മ​ര്‍ എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശ്ശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് നേരത്തെ തിരിച്ചറിഞ്ഞത്. 31 യാത്രക്കാരുമായി സഞ്ചരിച്ച ബസ് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. പെ​രു​ന്നാ​ള്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ ഒ​മാ​നി​ലെ മ​സ്ക്ക​റ്റി​ല്‍​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗുരുതര പ​രി​ക്കേ​റ്റ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

English summary
dubai accident death identification
topbanner

More News from this section

Subscribe by Email