Sunday August 9th, 2020 - 7:14:pm

വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ യുവാവിന് ദിലീപിന്റെ ജോലി വാഗ്ദാനവും

NewsDesk
വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ യുവാവിന് ദിലീപിന്റെ ജോലി വാഗ്ദാനവും

ദുബായ്: വാഹനാപകടത്തില്‍പ്പെ തന്നെ രക്ഷപ്പെടുത്തിയ നടന്‍ ദിലീപില്‍ നിന്നും ജോലി വാഗ്ദാനവും ലഭിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ കോഴിക്കോട് വടകര ചോറോട് പള്ളിത്താഴം സ്വദേശി ജാസിര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞദിവസം പാം ജുമൈറയില്‍ നടന്ന ഒരു വിരുന്നില്‍ ജാസിറിനെ ദിലീപ് ക്ഷണിച്ചിരുന്നു. ഈ വിരുന്നില്‍വെച്ചാണ് കൂടുതല്‍ മെച്ചപ്പെട്ട ജോലി വാങ്ങിച്ചു നല്‍കാന്‍ സഹായിക്കാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തത്.

ഖിസൈസ് ഗള്‍ഫ് ലൈറ്റ് കഫ്തീരിയയിലെ ഡെലിവറി ജീവനക്കാരനാണ് ജാസിര്‍ ഇപ്പോള്‍. ഡെലിവറി കഴിഞ്ഞുമടങ്ങവെ ജാസിറിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടപ്പോള്‍ ദിലീപ് ആണ് രക്ഷകനായത്.

സംഭവം വാര്‍ത്തയായതോടെ നാട്ടില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പരിചയക്കാരാണ് തന്നെ വിളിച്ചതെന്ന് ജാസിര്‍ പറയുന്നു. ദിലീപിന്റെ സഹായികള്‍ കഫ്തീരിയയില്‍ വന്ന് ജാസിറിനെ സന്ദര്‍ശിച്ചു. ദിലീപിന്റെ സുഹൃത്തും അറബ് പ്രമുഖനുമായ ശൈഖ് ഖലഫും എത്തി. പാം ജുമൈറയില്‍ നടക്കുന്ന വിരുന്നിലേക്ക് ജാസിറിനെ ക്ഷണിച്ചു.

അവിടെയത്തൊന്‍ വാഹനം അയക്കുകയും ചെയ്തു. വിരുന്നിനെത്തിയ ജാസിറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ബൈക്കില്‍ സഞ്ചരിച്ച് അപകടകരമായ രീതിയില്‍ ജോലി ചെയ്യാനുള്ള ഭയം ജാസിര്‍ ദിലീപുമായി പങ്കുവെച്ചു. സുഹൃത്ത് വഴി മറ്റൊരു ജോലി ഉടന്‍ ശരിയാക്കി നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇപ്പോള്‍ ലണ്ടനിലുള്ള തൊഴില്‍ദാതാവ് യു.എ.ഇയിലത്തെിയശേഷം ദിവസങ്ങള്‍ക്കകം പുതിയ ജോലിയില്‍ കയറാനുള്ള തയാറെടുപ്പിലാണ് ഈ 23കാരന്‍.

നാലുവര്‍ഷം മുമ്പ് ദുബൈയിലത്തെിയ ജാസിര്‍ രണ്ടുവര്‍ഷമായി ഇപ്പോഴത്തെ കഫ്തീരിയയില്‍ ജോലി ചെയ്യുന്നു. പിതാവ് മരണപ്പെട്ട ജാസിറിന് മാതാവും വിവാഹമോചിതയായ സഹോദരിയുമാണുള്ളത്. സ്വന്തമായി വീടില്ലാത്ത ഇവര്‍ വാടകക്കാണ് താമസം. മെച്ചപ്പെട്ട ജോലി ലഭിച്ചാല്‍ കഷ്ടപ്പാടുകള്‍ക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ജാസിര്‍.

നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍

കണ്ണൂര്‍ വിമാനത്താവളത്തിലെ ഒഴിവുകള്‍; മുസ്ലീം ലീഗിന്റെ കത്ത് വിവാദമാകുന്നു

കുളിരംഗം മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍

പ്രവാസി സിപിഎം പ്രവര്‍ത്തകനെതിരെ നീചമായ പ്രചരണം; പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം

കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന്‍ രക്ഷപ്പെട്ടത് എങ്ങനെ ?

Read more topics: Dileep, life, hero, youth, Dubai
English summary
Dileep turned real life hero for this youth in Dubai
topbanner

More News from this section

Subscribe by Email