Wednesday October 27th, 2021 - 2:12:am

കൊവിഡ് ബാധിച്ച്‌ ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

RA
 കൊവിഡ് ബാധിച്ച്‌ ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബൈ: കൊവിഡ്-19 ബാധിച്ച്‌ ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് (65) മരിച്ചത്. ദുബൈ പൊലിസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരനായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് പുലര്‍ച്ചെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ന്യൂമോണി ശക്തമായതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനിടെ കൊവിഡ് ഫലം പോസ്റ്റീവാണെന്നും വന്നു.

കഴിഞ്ഞ 45 വര്‍ഷക്കാലമായി ദുബൈ പൊലിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷംസുദ്ദീന്‍ ഈ വര്‍ഷം റിട്ടയര്‍ ചെയ്യാനിരിക്കുകയായിരുന്നു.

Read more topics: covid ,malayali ,death, report
English summary
covid malayali death report
topbanner

More News from this section

Subscribe by Email