Monday June 1st, 2020 - 8:52:am

കോവിഡ്​ 19; ബഹ്​റൈനില്‍ രോഗം സ്​ഥിരീകരിച്ചവരില്‍ 97 ഇന്ത്യക്കാര്‍

RA
കോവിഡ്​ 19; ബഹ്​റൈനില്‍ രോഗം സ്​ഥിരീകരിച്ചവരില്‍ 97 ഇന്ത്യക്കാര്‍

മനാമ: ബഹ്​റൈനില്‍ കോവിഡ് -19 സ്​ഥിരീകരിച്ചവരില്‍ 97 ഇന്ത്യക്കാര്‍. ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്​സൈറ്റില്‍ ഒടുവില്‍ പ്രസിദ്ധീകരിച്ചത്​. ഇവരില്‍ രണ്ടുപേര്‍ രോഗമുക്​തരായിട്ടുണ്ട്​.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം സല്‍മാബാദിലെ താമസ സ്​ഥലത്ത്​ ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന 113 തൊഴിലാളികള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്​ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്​.

ഇതുവരെ 643 പേര്‍ക്കാണ്​ രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചത്​. ഇവരില്‍ 381 പേര്‍ സുഖം പ്രാപിച്ചു. നിലവില്‍ 258 പേരാണ്​ ചികിത്സയില്‍ കഴിയുന്നത്​.

English summary
covid beharin indians number increase
topbanner

More News from this section

Subscribe by Email