Tuesday July 14th, 2020 - 9:17:am

നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യവുമായി സൗദി

Raji E R
 നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യവുമായി സൗദി

റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കു രജിസ്‌ട്രേഷന്‍ സൗകര്യവുമായി സൗദി അറേബ്യ. ഔദ (മടക്കം) എന്ന പേരിലുള്ള റജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ റീഎന്‍ട്രി വീസ, ഫൈനല്‍ എക്‌സിറ്റ് എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍, പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സൗദി പ്രത്യേക ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. വിമാന സര്‍വീസ് തുടങ്ങുന്നതോടെ മുന്‍ഗണന അനുസരിച്ച് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കും. രാജ്യം കോവിഡ് മുക്തമാകുന്നതോടെ തിരിച്ചുവരാനും കഴിയുമെന്നും സൗദി അറിയിച്ചു.

അതിനിടെ കോവിഡ് ബാധിച്ച് അഞ്ചു പേര്‍കൂടി സൗദി അറേബ്യയില്‍ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 114 ആയി. ഒരു ഇന്ത്യക്കാരന്‍കൂടി മരിച്ചതോടെ സൗദിയില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 11 ആയി.

12,772 രോഗബാധിതരുള്ള സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ മാത്രം 1,141 പേര്‍ക്കു വിവിധ പ്രവിശ്യകളിലായി രോഗം സ്ഥിരീകരിച്ചു.ബുധനാഴ്ച മരിച്ച അഞ്ച് പേരും മക്കയില്‍നിന്നുള്ള വിദേശ പൗരന്മാരാണ്. ഇവരെല്ലാം തന്നെ അമ്പതിനും എഴുപത്തിയാറിനും മധ്യേ പ്രായമുള്ളവരാണ്. ഇതുവരെ രാജ്യത്ത് 1,812 പേരുടെ രോഗം പൂര്‍ണമായും സുഖമായി. 10,844 കോവിഡ് പോസിറ്റീവ് രോഗികളാണ് വിവിധ ഐസൊലേഷന്‍ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ 82 പേരുടെ നില ഗുരുതരമാണ് എന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.

Read more topics: Saudi Arabia, registration,saudi
English summary
Saudi Arabia offers registration facilities for expatriates wanting to go home
topbanner

More News from this section

Subscribe by Email