Friday November 22nd, 2019 - 3:20:am
topbanner

ഇനി വെറും പതിനഞ്ച് മിനിറ്റിട്ട് മതി സൗദി വനിതകള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍

RA
ഇനി വെറും പതിനഞ്ച് മിനിറ്റിട്ട് മതി സൗദി വനിതകള്‍ക്ക്  പാസ്പോര്‍ട്ട് ലഭിക്കാന്‍

റിയാദ്: സൗദി വനിതകള്‍ക്ക് ഇനി പതിനഞ്ച് മിനിറ്റിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ ത്തിയായതായി മക്ക റീജിയണിലെ പാസ്പോര്‍ട്ട് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബേദ് പറഞ്ഞു. ദിനം പ്രതി പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്നും വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിലൂടെ സ്ത്രീകളെ മുന്‍നിരയിലേക്ക് എത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

21 വയസ്സുപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ പാസ്പോര്‍ട്ട് അനുവദിക്കാന്‍ എല്ലാ പാസ്പോര്‍ട്ട് സെന്ററുകളും തയ്യാറായായതായും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍, 21 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ക്ക് മാത്രമേ ഇത്തരത്തില്‍ പാസ്പോര്‍ട്ട് അനുവദിച്ചിരുന്നുള്ളു. എന്നാല്‍ പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് ഒരു രക്ഷാധികാരിയുടെ (ഭര്‍ത്താവ്, അച്ഛന്‍ അല്ലെങ്കില്‍ സഹോദരന്‍) സാന്നിധ്യം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കി കാല്‍മണിക്കൂറിനകം പാസ്പോര്‍ട്ട് ലഭിച്ചതായി ഒരു വനിതാ അപേക്ഷക പറഞ്ഞു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ വളരെ ല ളിതാമയായിരു ന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം സൗദി അറേബ്യ സ്ത്രീകളുടെ യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
SOUDI TENMINITUS PASSPORT AVAILABLE
topbanner

More News from this section

Subscribe by Email