Sunday February 23rd, 2020 - 12:43:pm
topbanner

സൗദിയില്‍ ചാരായ വാറ്റുകേന്ദ്രത്തിലെ റെയ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

RA
സൗദിയില്‍ ചാരായ വാറ്റുകേന്ദ്രത്തിലെ റെയ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാന നഗരിയില്‍ ചാരായ വാറ്റുകേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മൂന്നുപേര്‍ അറസ്റ്റില്‍. റിയാദ് നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗമായ ശിഫയില്‍ ഒരു വില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണകേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം റിയാദ് പൊലീസ് പരിശോധന നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യമനി പൗരനും എത്യോപ്യക്കാരായ സ്ത്രീയും പുരുഷനുമാണ് പിടിയിലായത്. ഇവര്‍ വ്യാജ റെസിഡന്റ് പെര്‍മിറ്റ് (ഇഖാമ)ഇല്ലാതെയാണ് രാജ്യത്ത് തങ്ങുന്നതെന്നും കണ്ടെത്തി. ഒരു മസ്ജിദിനും ഖുര്‍ആന്‍ പഠനകേന്ദ്രത്തിനും സമീപത്താണ് വാറ്റുകേന്ദ്രമായി പ്രവര്‍ത്തിച്ച ഈ വില്ല സ്ഥിതി ചെയ്യുന്നത്.

വിതരണത്തിനായി കാറില്‍ കയറ്റിയ 300 കുപ്പികളിലും വില്ലയില്‍ സൂക്ഷിച്ചിരുന്ന 700 കുപ്പികളിലും ഏതാനും ബാരലുകളിലും മദ്യമുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് പിടിച്ചെടുത്തു. ചാരായം വാറ്റി കുപ്പികളില്‍ നിറച്ച്‌ ആവശ്യക്കാര്‍ക്കെത്തിച്ച്‌ കൊടുക്കലായിരുന്നു ഇവരുടെ പതിവെന്ന് പൊലീസ് വ്യക്തമാക്കി.

Read more topics: SAUDI LIQUER CASE ARREST
English summary
SAUDI LIQUER CASE ARREST
topbanner

More News from this section

Subscribe by Email