Saturday February 29th, 2020 - 2:09:pm
topbanner

ഓണാഘോഷം കെങ്കേമമാക്കി റിയാദ് ടാക്കീസ്

princy
ഓണാഘോഷം കെങ്കേമമാക്കി റിയാദ് ടാക്കീസ്

റിയാദ്:റിയാദിലെ കലാ-സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യം വിളിച്ചോതി "റിയാദ് ടാക്കീസ് പൊന്നോണം 2019" എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.എക്സിറ്റ് 16 ലെ അൽ മവായ ഇസ്ത്രയിൽ രാവിലെ പൂക്കളം ഒരുക്കികൊണ്ട് തുടങ്ങിയ ആഘോഷപരിപാടികൾ രാത്രി വൈകുവോളം തുടർന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ,കായിക മത്സരങ്ങളും അരങ്ങേറി.പ്രസിഡന്റ് അരുൺ പൂവാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉത്‌ഘാടനം  ഷിഹാബ് കൊട്ടുകാട്‌ നിർവഹിച്ചു. സ്വന്തം  നാടിന്റെ സംസ്കാരങ്ങൾ പുതിയ തലമുറയ്ക്ക് അറിയുവാനും, അത് ജീവിതത്തിൽ പകർത്താനും, പ്രവാസലോകത്തെ ഇത്തരം ആഘോഷങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Riyadh Talkies with Onam Celebrationസെക്രട്ടറി റിജോഷ് കടലുണ്ടി സ്വാഗതവും, ട്രഷറർ നബീൽ ഷാ മഞ്ചേരി നന്ദിയും പറഞ്ഞു.പ്രളയത്തില്‍ തകര്‍ന്ന കേരളം മനുഷ്യസ്നേഹത്താൽ പിടിച്ചുയർത്തുന്നതിനോട് ഐക്യപ്പെട്ട് ഒരുക്കിയ പൂക്കളം ശ്രദ്ധേയമായി,പരമ്പരാഗത രീതിയിൽ നിലത്ത് തൂശനിലയിൽ ടാക്കിസ്സ് അംഗങ്ങൾ തന്നെ ഒരുക്കി വിളമ്പിയ ഓണസദ്യ ഒരുമയുടെയും, സ്നേഹത്തിന്റെയും,സമത്വത്തിന്റെയും സന്ദേശമുണർത്തി ഷാൻ പെരുമ്പാവൂർ, ശ്രീജേഷ് കാലടി, ജോജി കൊല്ലം, ലെന ലോറൻസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഓണപാട്ടുത്സവം പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവമായി.

നമ്മുടെ നാട്ടിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി റിയാദിൽ നിലകൊണ്ട 'റിയാദ് ജനകിയവേദി' യ്ക്ക് റിയാദ് ടാക്കിസിന്റെതായ സാമ്പത്തിക സഹായം ചടങ്ങിൽ ഷിഹാബ് കൊട്ടുകാടിന് കൈമാറി.മുജീബ് കായംകുളം, ജയൻ കൊടുങ്ങലൂർ, അയൂബ് കരൂപ്പടന്ന, ക്ലീറ്റസ്, ഹാരിസ് ചോല, ഷമീർ ബാബു, ഷക്കീബ്‌ കൊളക്കാടൻ, ഫൈസൽ ബിൻ മുഹമ്മദ്, ജലീൽ പള്ളതുരുത്തി, മജീദ് പൂളക്കാടി, ജിബിൻ തുടങ്ങിയവർ സംബന്ധിച്ചു.

ഓണത്തിന്റെ തനതു കായിക മത്സരങ്ങളായ ഉറിയടി,വടംവലി,മിട്ടായി പെറുക്കൽ, ചാക്കിലോട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ പരിപാടികൾ പ്രായഭേദമന്യേ എല്ലാവരിലും അത്യന്തം ആവേശം നിറച്ചു.

കോഡിനേറ്റർ ഷൈജു പച്ച, എടവണ്ണ സുനിൽ ബാബു , ഷാഫി നിലമ്പൂർ, ബാലഗോപാൽ ,സിജോ മാവേലിക്കര, അഷ്‌റഫ് അപ്പക്കാട്ടിൽ, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ് ,ലുബയ്ബ്, ജംഷാദ്, നൗഷാദ് പള്ളത്, ജബ്ബാർ പൂവാർ, അനിൽ കുമാർ തമ്പുരു , സുൽഫി കൊച്ചു, അഭിലാഷ് മാത്യു, ഹരിമോൻ രാജൻ, സാജിദ് ആലപ്പുഴ, വിജേഷ് കണ്ണൂർ, ബിനേഷ് കുട്ടൻ, ബുഷാർ, പ്രദീപ്‌ കിച്ചു, ഷമീർ കല്ലിങ്കൽ, വസന്തൻ ബാബുക്കൻ , ഷാജി സാമുവൽ, ദിനേഷ്, ഫൈസൽ, ഷഫീഖ് പാറയിൽ, ഷിജോ തോമസ്, മാത്യു തോമസ്, സജി ചെറിയാൻ, ടിനു, എബിൻ,ഷാനു, ജോണി തോമസ്സ്, പ്രബീഷ്, മുരളി കരിങ്കല്ലായി,സുനീർ, രാജേഷ്, സജീർ സമദ് ഹുസ്സൈൻ, അനസ്സ്, ഷാനവാസ്, അനീസ്,തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി. റഫീഖ് തങ്ങൾ കലാകായിക മത്സരങ്ങളും, ജോസ് കടമ്പനാട് ശബ്ദ നിയന്ത്രണവും നിർവഹിച്ചു.മത്സര വിജയികൾക്ക് സമ്മാന വിതരണവും നടന്നു.

Read more topics: Riyadh Talkies, Onam Celebration
English summary
Riyadh Talkies with Onam Celebration
topbanner

More News from this section

Subscribe by Email