Monday December 9th, 2019 - 1:58:am
topbanner

നാമം എക്‌സലന്‍സ് അവാര്‍ഡ് ജൂറിയെ നിശ്ചയിച്ചു

വിനീത നായര്‍
നാമം എക്‌സലന്‍സ് അവാര്‍ഡ്  ജൂറിയെ  നിശ്ചയിച്ചു

ന്യുജേഴ്‌സി: 2016ലെ നാമം എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നത് പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറിയായിരിക്കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി അധ്യക്ഷയായ ജൂറിയില്‍, ലോക് സഭ അംഗം പ്രൊഫ. റിച്ചാര്‍ഡ് ഹെ, ചലച്ചിത്ര താരം മുകുന്ദന്‍ മേനോന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ വേദ് ചൗധരി, സീനിയര്‍ റിസര്‍ച്ച് സൈന്റിസ്റ്റ് രാമന്‍ പ്രേമചന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് എക്‌സലന്‍സ് അവാര്‍ഡു നല്കി നാമം ആദരിക്കുന്നത് . അവാര്‍ഡ് ജേതാക്കളെ തിരെഞ്ഞെടുക്കുന്നതിനായി മികച്ച ജൂറിയെ കണ്ടെത്താനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി, പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ എന്നിവര്‍ പറഞ്ഞു.

ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ് പാലസില്‍ മാര്‍ച്ച് 19നു നടത്തുന്ന വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വ്യതസ്തവും മെന്മയേറിയതുമായ നിരവധി പരിപാടികളുമായി നാമം എക്‌സലന്‍സ് അവാര്‍ഡ് നിശ മറക്കാനാകാത്ത അനുഭവമായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാമം പ്രവര്‍ത്തകര്‍.

 

Read more topics: Namam, excellence, award,
English summary
Namam excellence award 2016 jury
topbanner

More News from this section

Subscribe by Email