Tuesday October 22nd, 2019 - 2:17:pm
topbanner

മലയാളി അമേരിക്കയില്‍ മുങ്ങി മരിച്ചു

JB
 മലയാളി അമേരിക്കയില്‍ മുങ്ങി മരിച്ചു

വാഷിങ്ങ്ടണ്‍: മലയാളിയായ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ അമെരിക്കന്‍ വ്യോമസേനയുടെ ബ്ലൂ എയ്ഞ്ചല്‍ ഷോക്കിടെ മരിച്ചു. ഷോ കാണാന്‍ വാഷിങ്ങ്ടണില്‍ എത്തിയ കായംകുളം സ്വദേശി മാണിക്കലാല്‍ സുബ്രഹ്മണ്യമാണ് തടാകത്തില്‍ മകനൊപ്പം നീന്തുന്നതിനിടെ മരിച്ചത്. ഏഴ് വയസുള്ള മകനാണ് ഒപ്പമുണ്ടായിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിനോദസഞ്ചാരികള്‍ക്കായി അമേരിക്കന്‍ വ്യോമന സേന ഒരുക്കിയ ബ്ലൂ ഏയ്ഞ്ചല്‍സ് ഷോ കാണാനാണ് സുബ്രഹ്മണ്യം കുടുംബവുമൊന്നിച്ച് സിയറ്റിലിലെ ലേക്ക് വാഷിങ്ടണില്‍ എത്തിയത്. സുബ്രഹ്മണ്യൂത്തിന്റെ ഭാര്യ എട്ടു മാസം ഗര്‍ഭിണിയാണ്. നീന്തലിനിടെ സുബ്രഹ്മണ്യത്തെ കാണാതായതോടെ പരിഭ്രാന്തനായ മകന്‍ നിലവിളിച്ചു. ഓടിയെത്തിയവര്‍ സുബ്രഹ്മണ്യത്തെ തടാകത്തില്‍ നിന്ന് പുറത്തെത്തിച്ചു. അബോധാവസ്ഥയിലായ സുബ്രഹ്മണ്യം പത്ത് മിനിറ്റോളം വെള്ളത്തില്‍ മുങ്ങിക്കിടന്നെന്നാണ് റിപ്പോര്‍ട്ട്.

സുബ്രഹ്മണ്യത്തെ തടാകത്തില്‍ നിന്ന് പുറത്തെത്തിച്ചയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുബ്രഹ്മണ്യത്തിന്റെ സ്വദേശമായ കായംകുളത്ത് അമേരിക്കയിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം എത്തിക്കും. ആശയാണ് സുബ്രഹ്മണ്യത്തിന്റെ ഭാര്യ.

 

Read more topics: MALAYALEE ,DROWNED, AT AMERICA,
English summary
MALAYALEE DROWNED AT AMERICA
topbanner

More News from this section

Subscribe by Email