Sunday January 17th, 2021 - 2:44:pm

ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു

NewsDesk
ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു

പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ലുലുവില്‍ തൊഴിലാളികള്‍ കടുത്ത മാനസിക പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നതായി പിരിഞ്ഞ് പോകുന്ന തൊഴിലാളി എന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചയാകുന്നു . കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലുലുവില്‍ ജോലി ചെയ്ത് പിരിഞ്ഞ് പോകുന്ന തൊഴിലാളിയാണ്, താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ കഥ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലുലു ഗ്രൂപ്പില്‍ 1997 ഓഗസ്റ്റ് മുതല്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് താനെന്ന് സലിം പരിചയപ്പെടുത്തുന്നു. യുസഫലിയുടെ ബാപ്പയുമായുള്ള ബന്ധത്തിന്റെ പുറത്താണ് താന്‍ ജോലിക്ക് കയറുന്നതെന്നാണ് സലിം വീഡിയോയില്‍ പറയുന്നത്. അബുദാബിയില്‍ ആയിരം ദിര്‍ഹത്തിനാണ് സലിം ജോലിയില്‍ പ്രവേശിച്ചത്. നൂറ് ദിര്‍ഹം എണ്ണയ്ക്കും സോപ്പിനും, 200 ദിര്‍ഹം ഭക്ഷണത്തിനും, 200 ദിര്‍ഹം റൂമിനും 500 ദിര്‍ഹം വീട്ടിലേക്ക് അയക്കുകയുമായിരുന്നു അന്ന് ചെയ്തത്. ഇന്ന് അതില്‍ നിന്നും വ്യത്യാസമുണ്ട്. ഇന്ന് ഭക്ഷണവും താമസവും എല്ലാ സൗജന്യമായിരുന്നു. എന്നാല്‍ പണ്ട് അങ്ങനെയായിരുന്നില്ലെന്നും സലീം വ്യക്തമാക്കുന്നു.

എന്നാല്‍ യൂസഫലിയെ അനുകൂലിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള കടുത്ത വാക്ക് പോരിനാണ് വീഡിയോ വഴിവെച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ലുലു ഗ്രൂപ്പില്‍ ജോലി ചെയ്ത് പിരിഞ്ഞ് പോയ പലരും ഇത്തരത്തില്‍ ഇവിടുത്തെ പീഡനങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും യൂസഫലിയെ അനുകൂലിക്കുന്നവര്‍ പീഡന കഥ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

യൂസഫലി അറിയാതെ അദ്ദേഹത്തിന്റെ കീഴിലുള്ള മാനേജര്‍മാരാണ് പീഡനങ്ങള്‍ക്ക് പിന്നിലെന്നും ഇതില്‍ പലതും ഗ്രൂപ്പ് എംഡിയായ യൂസഫലി അറിയുന്നില്ലെന്നുമാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. താന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പല മാനേജര്‍മാരും പലതും പറഞ്ഞ് യൂസഫലിയെ നേരിട്ട് കാണുന്നതില്‍ നിന്നും ഇയാളെ വിലക്കുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ലുലുവിന്റെ പല മേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന തൊഴിലാളി പല സ്ഥലങ്ങളിലുമുള്ള സഹപ്രവര്‍ത്തകരുമായി സംസാരിച്ചതില്‍ നിന്നും പലരും കൂട്ടത്തോടെ പിരിഞ്ഞ് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും വ്യക്തമാക്കുന്നു. നീതി കിട്ടിയില്ല, എന്നെ പോലെ നിരവധി പേര്‍ ഇങ്ങനെ പ്രമോഷന്‍ ലഭിക്കാതെ ബഹ്‌റിനില്‍ ജോലി ചെയ്യുന്നതായും സലി വ്യക്തമാക്കുന്നു.

അബുദാബിയേക്കാല്‍ വ്യത്യസ്തരായ മാനേജര്‍മാരാണ് ഇവിടെയുള്ളത്. മറ്റുള്ളവരെ കുറിച്ച് കുറ്റംപറയുന്നവര്‍ക്കാണ് അവരുടെ പരിഗണന ലഭിക്കുന്നത്. എന്നാല്‍, തനിക്ക് അതറിയില്ലെന്നും അദ്ദേഹം പറയുന്നു. യൂസഫലി ഒരിക്കലും ഈ സംഭവം അറിയില്ലെന്നാണ് സലീം വാടാനപ്പള്ളി ഇക്കാര്യം പറയുന്നത്. അദ്ദേഹം ഈ വീഡിയോ കണ്ടാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. അതിന് വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പ്രമോഷന്‍ നല്‍കാമെന്ന് പറഞ്ഞ് ആറ് മാസത്തോളം മാനേജര്‍മാര്‍ ഫ്‌ലോറിലിട്ട് ഓടിച്ചു. എന്നാല്‍, തന്നെ വീണ്ടും അവഗണിച്ച് പുതിയ ആള്‍ക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുകയാണ് ഉണ്ടായതെന്നെന്നും സലീം ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കുന്നു.

മാധ്യമ പ്രവര്‍ത്തകരുമായി നല്ല അടുപ്പം നിലനിര്‍ത്തുന്ന വ്യക്തിയാണ് യൂസഫലി. എന്നാല്‍ ഈ അടുത്ത കാലത്തായി പല മാധ്യമ പ്രവര്‍ത്തകരെയും ഇദ്ദേഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മാനേജര്‍മാര്‍ ശ്രമിക്കുന്നതായും ആക്ഷേപം ഉണ്ട്. ഇത്തരത്തില്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുക വഴി ഗ്രൂപ്പിലെ ചില കളികള്‍ മാധ്യമ ശ്രദ്ധയില്‍ നിന്നകറ്റാനാണ് വിശ്വസ്ഥരെന്ന് സ്വയം ബോധ്യപ്പെടുത്തി കൂടെ നടക്കുന്ന ചിലരുടെ ശ്രമമെന്നും പറയുന്നു. സ്വന്തം കുടുംബത്തില്‍ നിന്നും ഗ്രൂപ്പിലെ ഉന്നതങ്ങളില്‍ എത്തിയ പലരും ഇത്തരത്തില്‍ യൂസഫലിക്കെതിരെ വാര്‍ത്തകള്‍ സ്രഷ്ടിക്കാന്‍ ശ്രമം നടത്തുന്നതായും അരോപണമുണ്ട്.

കാണാതായ ഭര്‍തൃമതിയും കാമുകനും ആത്മഹത്യ ചെയ്ത നിലയില്‍

മധു ക്ഷണിക്കാത്ത വിവാഹത്തിനെത്തി; സ്ഥലത്തെത്തിയപ്പോള്‍ വിളിച്ച 'ശബരീനാഥ്' മുങ്ങി

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

                              

 

 

English summary
LULU manager video viral against lulu group
topbanner

More News from this section

Subscribe by Email