Thursday June 17th, 2021 - 10:03:pm

യു എ യില്‍ വീണ്ടും കണ്ണ്യാര്‍കളിക്കാലം !!

NewsDesk
യു എ യില്‍ വീണ്ടും കണ്ണ്യാര്‍കളിക്കാലം !!

പാലക്കാട് ജില്ലയുടെ പരമ്പരാഗത കലാരുപമായ കണ്ണ്യാര്‍കളി ഷാര്‍ജയില്‍ ഒരുങ്ങുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫ്യൂഷന്‍ ഇവന്റ് ഓര്‍ഗനൈസേര്‌സിന്റെ സംഘടനാ പങ്കാളിത്തത്തോടെ മേളം ദുബായ് ഒരുക്കുന്ന മൂന്നാമത് കണ്ണ്യാര്‍കളി മേള ഫിബ്രവരി 19 നു വെള്ളിയാഴ്ച ഷാര്‍ജയില്‍ മര്‍ഹബ റിസോര്‍ട്ടില്‍ നടക്കും.

പരമ്പരാഗത തനിമയില്‍ സജ്ജീകരിക്കുന്ന കളിപ്പന്തലില്‍ രാവിലെ 9 നു കേളികൊട്ടോടെ ആരംഭിക്കുന്ന മേളയില്‍ മേതില്‍ സതീശന്റെ ദേശ വന്ദന സ്തുതിക്കു ശേഷം പാലക്കാട് ജില്ലയിലെ ഇരുപതോളം ദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പുറാട്ട് വേഷങ്ങള്‍ അവതരിപ്പിക്കും.

കുഴല്‍മന്ദം, പല്ലാവൂര്‍, പല്ലശ്ശേന, കാക്കയൂര്‍, വട്ടേക്കാട്, എലവഞ്ചേരി, നെമ്മാറ, ചിറ്റിലഞ്ചേരി, പുതിയങ്കം, കാട്ടുശ്ശേരി, വാനൂര്‍, അയിലൂര്‍, ചേരാമംഗലം, വടവന്നൂര്‍ എന്നീ ദേശങ്ങളാണ് ഇത്തവണത്തെ മേളയില്‍ വേഷങ്ങള്‍ അവതരിപ്പിക്കുന്നത് . നാട്ടില്‍ നിന്നുള്ള പ്രശസ്തരായ കളി ആശാന്മാരായ രഘുനാഥന്‍ നെന്മാറ, വാസുദേവന്‍ പല്ലശ്ശേന, ജയശങ്കര്‍ പുതിയങ്കം, രവി പല്ലശ്ശേന, സുമന്ത്, രാമചന്ദ്രന്‍ നെമ്മാറ,ജയപ്രസാദ് നെമ്മാറ, മുരളീധരന്‍ കുഴല്‍മന്ദം എന്നിവരും നിരവധി കളിക്കാരും മേളയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മേളയോടനുബന്ധിച്ചു 'ചിത്രകേളി' എന്ന പേരില്‍ മേതില്‍ കുമാറിന്റെ ഫോട്ടോ പ്രദര്ശനവും ചെണ്ടമേളവും അരങ്ങേറും. 'കളിക്കൊന്ന' പേരില്‍ ഒരു സ്മരണികയും പുറത്തിറക്കുന്നുണ്ട്. മേളയുടെ നടത്തിപ്പിനായി മഹേഷ് ചിറ്റിലഞ്ചേരി, പ്രദീപ് നെമ്മാറ എന്നിവര്‍ ജനറല്‍ കണ്‍ വീനര്‍മാരയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക് മേതില്‍ സതീശ് 056 6907957, വിവേക് കാങ്ങത്ത് +91 9742565583, [email protected]

 

Read more topics: KANNYARKALI, UAE, Malayali,
English summary
international Kannyakali fest at marhaba resort sharjaha, UAE, Dubai, Palakkad,
topbanner

More News from this section

Subscribe by Email