ദുബായ്: യു.എ.ഇയിലെ ഒട്ടുമിക്ക ഇടങ്ങളിലും കനത്ത മഴ പെയ്തു. മിക്കയിടത്തും ഇടിയോട് കൂടിയ മഴയായിരുന്നു. ദുബായ്, അജ്മാന്, അബുദാബി, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്. ഷാര്‍ജയില്‍ ശക്തമായ മഴയില്‍ പലയിടത്തും വെള്ളം പൊങ്ങി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കനത്ത മഴയെത്തുടര്‍ന്ന് അന്തരീക്ഷതാപം താഴ്ന്നു.വരും ദിവസങ്ങളില്‍ യു.എ.ഇയില്‍ ചൂട് കുറയുമെന്ന് കാലാവസഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ കാരണം ദുബായ്, ഷാര്‍ജ, അജ്മാന് എന്നീ നഗരങ്ങളിലെല്ലാം ഗതാഗത കുരുക്ക് അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്.
റോഡുകളിലെ വെള്ളക്കെട്ടുകളും ദൂരക്കാഴ്ച കുറയുകയും ചെയ്യുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഇടിയോടു കൂടിയുള്ള മഴ ഗള്‍ഫ് രാജ്യങ്ങളില്‍ അപൂര്‍വ്വമാണ്.