Sunday February 23rd, 2020 - 1:44:pm
topbanner

ബ്ലഡ് ഡോണേഴ്സ് കേരളയും കുവൈത്ത് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സും ചേർന്ന് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

princy
ബ്ലഡ് ഡോണേഴ്സ് കേരളയും കുവൈത്ത് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സും ചേർന്ന് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ബ്ലഡ് ഡോണേഴ്സ് കേരളാ, കുവൈത്ത് ചാപ്റ്റർ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് കമ്പനിയുടെയും, സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും സംയുക്ത സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് കമ്പനിയുടെ 2019 ലെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്യാമ്പിൽ കമ്പനിയുടെ നിരവധി ജീവനക്കാരാണ് രക്തം നൽകാനായും, ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കുമായി മുന്നോട്ട് വന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിഡികെ കുവൈത്ത് സംഘടിപ്പിച്ച ഈ വർഷത്തെ 18 മത് രക്തദാനക്യാമ്പിൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നിന്നുള്ള 15 അംഗ മെഡിക്കൽ, പാരാമെഡിക്കൽ സംഘമാണ് എത്തിയത്.ക്യാമ്പിന്റെ ഉദ്‌ഘാടനം, ഇൻറ്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് കമ്പനി, ഓപ്പറേഷൻസ് മാനേജർ മുസായേദ് സാലേഹ് അൽ ഹുവൈദി നിർവ്വഹിച്ചു.

Blood Donors Kerala and Kuwait Integrated Logistics Organized Blood Donation Camp

അമിത് കുമാർ ശർമ്മ, ഹ്യൂമൻ റിസോഴ്സ് മാനേജർ, നസീർ അഹമ്മദ്, സാബ്രി അബു എൽഫതോ, ഓപ്പറേഷൻ മാനേജർമാർ, രാജൻ തോട്ടത്തിൽ, ജയകൃഷ്ണൻ , അഡ്മിനിസ്റ്റ്രേഷൻ മാനേജർ മുരളി എസ് പണിക്കർ,  രഘുബാൽ തെങ്ങും തുണ്ടിൽ എന്നിവർ സംസാരിച്ചു.സന്നദ്ധരക്തദാനത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, അതുവഴി കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കുകയും എന്നതാണ് സംഘടനയുടെ  ലക്ഷ്യം.

Blood Donors Kerala and Kuwait Integrated Logistics Organized Blood Donation Campരാജേഷ് ആർ. ജെ., രമേശൻ ടി. എം., ശരത് കാട്ടൂർ, ബിജി മുരളി, സോഫി രാജൻ, ധന്യ ജയകൃഷ്ണൻ, നിമിഷ് കാവാലം, രജീഷ് ലാൽ, വിപിൻ വിജയൻ എന്നിവർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 5151 0076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

English summary
Blood Donors Kerala and Kuwait Integrated Logistics Organized Blood Donation Camp
topbanner

More News from this section

Subscribe by Email