Thursday June 4th, 2020 - 10:19:am

 കൊറോണ; കുവൈത്തില്‍ ഇന്ന് 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

JB
 കൊറോണ; കുവൈത്തില്‍ ഇന്ന് 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ അടക്കം ഇന്ന് 77 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 225 ആയി. മൂന്നു സ്വദേശികളും 8 പാകിസ്ഥാനികളും 2 ഈജിപ്ത്കാരും 3 ബംഗ്ലാദേശികളും 1 ഇറാനിയുമാണ് ഇന്ന് ഇന്ത്യക്കാര്‍ക്ക് പുറമേ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.

രാജ്യത്ത് ഇന്നുവരെയായി രോഗബാധയേറ്റവരുടെ എണ്ണം 556 ആയി. 9 പേര്‍ ഇന്ന് രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 99 ആയി.

456 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

 

Read more topics: 77 more corna case report, kuwait,
English summary
77 more corna case report in kuwait
topbanner

More News from this section

Subscribe by Email