Monday June 1st, 2020 - 7:40:am

കോവിഡ്; കുവൈറ്റില്‍ 14 ഇന്ത്യക്കാരടക്കം 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

JB
കോവിഡ്; കുവൈറ്റില്‍ 14 ഇന്ത്യക്കാരടക്കം 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈറ്റില്‍ ഇന്ന് 14 ഇന്ത്യക്കാരടക്കം 25 പേര്‍ക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 342 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 81 പേര്‍ രോഗമുക്തമായതായും 911 പേര്‍ ക്വാറന്റൈന്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. 15 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നത് കര്‍ശനമായി നേരിടുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. കൊറോണ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊറോണ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ 440 ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ഫഹാഹീലിലെ കെട്ടിടം കര്‍ശന ക്വാറന്റൈന് വിധേയമാക്കിയിരിക്കയാണ്.

രാജ്യത്ത് കൊറോണ രോഗം ബാധിച്ചവരില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. വിദേശികള്‍ പ്രത്യേകിച്ചും മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹം തിങ്ങി വസിക്കുന്ന ജലീബ് അല്‍ ശുയൂഖ്, ഖൈത്താന്‍, ഫര്‍വാനിയ, മഹ്ബൂല തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യേക ദ്രുത കര്‍മ്മ സേനയുടെ നിരവധി ചെക്ക്പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

English summary
25 corona new case report in kuwait
topbanner

More News from this section

Subscribe by Email