Thursday September 23rd, 2021 - 8:17:am

കേരളത്തില്‍ ഇടതുമുന്നണി വന്‍ മുന്നേറ്റമുണ്ടാക്കും: പിണറായി

NewsDesk
കേരളത്തില്‍ ഇടതുമുന്നണി വന്‍ മുന്നേറ്റമുണ്ടാക്കും: പിണറായി

തലശേരി: സംസ്ഥാനത്ത് ഇടത്മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗവും ധര്‍മടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന്‍. തലശേരി റെയില്‍വെസ്‌റ്റേഷനില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവിലുള്ള ഭരണത്തെക്കുറിച്ച് കടുത്ത അസംതൃപ്തി വ്യാപകമായി വന്നുകഴിഞ്ഞു. പുതിയ ഇടംതേടാന്‍ നോക്കുന്ന വര്‍ഗീയതക്ക് കേരളമണ്ണില്‍ ഇടംകൊടുക്കില്ലെന്ന വാശിയിലാണ് കേരളത്തിലെ ജനങ്ങള്‍ നില്‍കുന്നത്. ഈ കാര്യങ്ങളെല്ലാം നേരിടാന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് കേരളജനത.

കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ എല്‍ഡിഎഫ് ആര്‍ജിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് വലിയമുന്നേറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിക്കും. മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാണ് ഇടത്മുന്നണി ഇത്തവണ രംഗത്തിറക്കിയിട്ടുള്ളതെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടി നിര്‍ദേശമനുസരിച്ചാണ് താന്‍ പാര്‍ലമെന്ററി രംഗത്തേക്ക് വന്നതെന്നും സംഘടനാരംഗത്ത് നിന്ന് പാര്‍ലമെന്ററി സംവിധാനത്തിലേക്ക് എത്തുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ നിര്‍ദേശം അനുസരിച്ചാണ് സംഘടനാരംഗത്ത് നിന്ന് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നതെന്നും പിണറായി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 7.45ന് കണ്ണൂര്‍ എക്‌സ്പ്രസില്‍ തലശേരിയിലെത്തിയ പിണറായിക്ക് അത്യാവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പിണറായിയെ സ്വീകരിക്കാനെത്തിയിരുന്നു.

പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയായി; നടന്‍ ബാലയുടെ പല്ലുപോയി

പ്രവാചക വൈദ്യത്തിന്റെ പേരില്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു

നായയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കി

അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് നടി

English summary
pinarayi [email protected] thalassery railway station
topbanner

More News from this section

Subscribe by Email