Sunday October 20th, 2019 - 5:29:pm
topbanner

രാജ്മോഹൻ ഉണ്ണിത്താനെ അക്രമിച്ച സി.പി.എം ബാർബേറിയൻമാരെപ്പോലെ തരം താണു: സതീശൻ പാച്ചേനി

NewsDesk
രാജ്മോഹൻ ഉണ്ണിത്താനെ അക്രമിച്ച സി.പി.എം ബാർബേറിയൻമാരെപ്പോലെ തരം താണു: സതീശൻ പാച്ചേനി

കണ്ണൂർ: പിലാത്തറയിൽ റീപോളിംഗ് നടക്കുന്ന ബൂത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ ബോധപൂർവ്വം ആക്രമിച്ച സി.പി.എം ബാർബേറിയൻമാരെപ്പോലെ തരംതാണ ശൈലി സ്വീകരിക്കുകയാണെന്നും ഇത്തരം ശൈലി സി.പി.എം തുടരുന്നത് അവരുടെ കാടൻ സംസ്കാരം അവസാനിപ്പിക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നതെന്നും സതീശൻ പാച്ചേനി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഡി.വൈ.എസ്.പിയുടെ മുൻകൂട്ടി ഉള്ള അനുമതി വാങ്ങിയിട്ടാണ് യു.ഡി.എഫ് റീ പോളിംഗിന്റെ പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചത്. സംഘടിച്ചെത്തിയ സി.പി.എം ക്രിമിനലുകൾ സ്ഥാനാർത്ഥി ഉണ്ണിത്താനെ കയ്യേറ്റം ചെയ്യുകയും മൈക്ക് ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ തകർക്കുകയുമാണ് ഉണ്ടായത്. ഈ അക്രമങ്ങൾ അരങ്ങേറുമ്പോൾ സ്ഥലം സി.ഐയും എസ്.ഐയും അവിടെ കാഴ്ചക്കാരായി നോക്കി നില്ക്കുന്നുണ്ടായിരുന്നു.

സ്ഥാനാർത്ഥി ഉള്ള സ്ഥലത്ത് ക്രമസമാധാന പ്രശ്നം ഉടലെടുത്തപ്പോഴും സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാടുമ്പോഴും സി.ഐയും എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. സി.പി.എം ഓഫീസിലെ ശമ്പളക്കാരായി ജോലി ചെയ്യുന്നവരെപ്പോലെ അക്രമിസംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന രുപത്തിലാണ് അവിടെ പോലീസ് പെരുമാറിയത്.

പിലാത്തറയിലെ എസ്.ഐയും സി.ഐയും പോലീസ് സേനക്ക് തന്നെ അപമാനമാണ്. ഒരു മണിക്കൂർ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യു.ഡി.എഫ് പ്രചരണം ക്രിമിനലുകൾ അലങ്കോലപ്പെടുത്തിയപ്പോൾ പ്രസ്തുത സംഘർഷാവസ്ഥ മേലുദ്യോഗസ്ഥരെ അറിയിക്കാനോ മറ്റ് നിയമ നടപടികൾ സ്വീകരിക്കാനോ സ്ഥലത്തുള്ള പോലീസ് സംഘം തയ്യാറായില്ല. ഒടുവിൽ ഐ.ജിയെയും എസ്.പിയെയും ബന്ധപ്പെട്ടപ്പോൾ മാത്രമാണ് പോലീസിൽ നിന്ന് ഇടപെടൽ ഉണ്ടായത്.
സി.പി.എം ക്രിമിനലുകളുടെ അക്രമത്തിനിരയായ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ണിത്താനെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച സി.പിഎമ്മിന്റെ ജനാധിപത്യ ധ്വംസന സംസ്ക്കാരം സ്ഥാനാർത്ഥിയെപ്പോലും പ്രചരണ പ്രവർത്തനത്തിന് അനുവദിക്കാത്ത ഫാസിസ്റ്റ് മനോഭാവവും നാടിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്.

തെമ്മാടിത്തം മുഖമുദ്രയാക്കി ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ച സി.പി.എം ക്രിമിനലുകൾക്ക് ഒത്താശ ചെയ്ത സി.പി.എം ക്രിമിനൽ സംഘത്തിന്റെ കൂലിക്കാരായി അധ:പതിച്ച സ്ഥലം സി.ഐക്കും, എസ് ഐക്കുമെതിരെ ഉന്നത ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം.

പരാജയഭീതിയിൽ വ്യാപകമായി അക്രമത്തിന് നേതൃത്വം നല്കുന്ന സി.പി.എമ്മിനെതിരെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും ഉണ്ണിത്താനെ അക്രമിച്ച നടപടിയിൽ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

English summary
pilathara udf candidate rajmohan unnithan
topbanner

More News from this section

Subscribe by Email