Wednesday June 19th, 2019 - 4:37:pm
topbanner
topbanner

സിപിഎം ശക്തികേന്ദ്രങ്ങളും പിടിച്ചെടുത്ത് പാലക്കാട് ശ്രീകണ്ഠന്റെ മുന്നേറ്റം

suji
സിപിഎം ശക്തികേന്ദ്രങ്ങളും പിടിച്ചെടുത്ത് പാലക്കാട് ശ്രീകണ്ഠന്റെ മുന്നേറ്റം

സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം. സിപിഎം അടി പതറുന്ന കാഴ്ചയിലേക്കാണ് പോക്ക്. പാലക്കാട്ടെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ മുന്നിലാണ്. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന്റെ രാജേഷ് ലീഡ് ചെയ്തത്. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്താണ്. പാലക്കാട് നഗര മണ്ഡലത്തില്‍ ബിജെപിയാണ് മുന്നില്‍.

സിപിഎം ശക്തികേന്ദ്രങ്ങളിലെ പിന്നോട്ട് പോക്ക് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കും. നിലവിലെ കണക്കനുസരിച്ച് പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കൊങ്ങാട്, മണ്ണാര്‍കാട് എന്നിവിടങ്ങളില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. മലമ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈയുള്ളത്. സിപിഎം വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ ഒന്നാണ് പാലക്കാട്.

English summary
palakkad sreekandan election result
topbanner

More News from this section

Subscribe by Email