Sunday October 20th, 2019 - 1:18:am
topbanner

ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിക്ക് ഗ്രൂപ്പ് പോര് : ശ്രീധരന്‍പിള്ള യ്ക്ക് ഗവർണർ പദവിയെന്ന് സൂചന

princy
ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിക്ക് ഗ്രൂപ്പ് പോര് :   ശ്രീധരന്‍പിള്ള യ്ക്ക് ഗവർണർ പദവിയെന്ന് സൂചന

പത്തനംതിട്ട: ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് കടുത്ത മത്സര മുണ്ടായേക്കുമെന്നു സൂചനകൾ .കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, എം.ടി. രമേശ് എന്നിവരുടെ പേരുകളുമായി ബിജെപി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പുകൾ തമ്മിൽ സംസ്ഥാന അദ്ധ്യക്ഷ പദവിക്കായുള്ള പോര് മുറുകുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്തനംതിട്ടയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കെ സുരേന്ദ്രന് ഒരു ലക്ഷത്തോളം വോട്ട് അധികം നേടാനായതാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷനായാല്‍ പാര്‍ട്ടിക്ക് എങ്ങിനെ ഗുണകരമാകും എന്നത് കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താന്‍ മുരളീധരപക്ഷത്തിന് സാധിച്ചാല്‍ സുരേന്ദ്രനാകും തലവന്‍. ആര്‍എസ്എസിന്റെയും ബിജെപി ദേശീയ നേതൃത്വത്തി ന്റെയും താല്‍പ്പര്യം കെ സുരേന്ദ്രന് അനുകൂലമാണെന്നാണ് റിപോർട്ടുകൾ പരമ്പരാഗത നേതാക്കളെ ഇനി വേണ്ടെന്നും പുതുമുഖ നേതൃത്വങ്ങളാണ് ഇനി പാര്‍ട്ടിക്ക് വേണ്ടതെന്നുമുള്ള ഒരു ആശയം പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടിട്ടുണ്ട്.

Read more topics: BJP, state presidency, group fight,
English summary
group's fight for the BJP state presidency
topbanner

More News from this section

Subscribe by Email