Sunday September 22nd, 2019 - 3:57:am
topbanner
Breaking News
jeevanam

ബിനോയിക്കെതിരായ പരാതി : കോടിയേരി സ്ഥാനമൊഴിയണമെന്ന് ബി.ജെ.പി

princy
ബിനോയിക്കെതിരായ പരാതി : കോടിയേരി സ്ഥാനമൊഴിയണമെന്ന് ബി.ജെ.പി

തൃശൂര്‍:മകനെതിരേ ലൈംഗികാരോപണം ഉന്നയിച്ചു ബിഹാറി യുവതി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയണമെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. എങ്കില്‍ കോടിയേരിയും കേസില്‍ പ്രതിയാകേണ്ടതാണ്. എന്നാല്‍ ഇരയ്ക്ക് നീതി നിഷേധിക്കാന്‍ കേരള പോലീസ് യുവതിക്ക് എതിരേ കേസ് എടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയോ എന്നു വ്യക്തമാക്കണം. സി.പി.എം. നേതാവ് ബൃന്ദ കാരാട്ട് ഇരയെ കുറിച്ച് ഒന്നും പറയാതെ വിശദീകരണം നടത്തിയത് ലജ്ജാകരമാണ്.

യുവതിയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ബി.ജെ.പി. മഹാരാഷ്ട്ര പോലീസിനോട് ആവശ്യപ്പെട്ടു.അവര്‍ക്ക് നിയമസഹായവും നല്‍കും. മഹാരാഷ്ട്രയിലെ അന്വേഷണം സമഗ്രമായി നടക്കുമെന്ന് ഉറപ്പുവരുത്താന്‍ ഇടപെടും. കോടിയേരിയും മുഖ്യമന്ത്രിയും വി.എസും ഇക്കാര്യത്തില്‍ നിലപാടു വിശദീകരിക്കണം.സ്ത്രീവിഷയത്തില്‍ പീഡകര്‍ക്ക് ഒപ്പമാണ് സി.പി.എം എന്നു വീണ്ടും തെളിഞ്ഞു.പി.കെ.ശശിയുടെ കാര്യത്തിലും ഇതാണുണ്ടായത്. ഇതും ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുമോ? നവോഥാനം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഇവര്‍ക്ക് അവകാശമില്ല.

കോടിയേരിയുടെ മക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുമ്പ് വിവാദമുണ്ടായപ്പോള്‍ 13 കോടി രൂപ നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നു കേട്ടിരുന്നു. ഇത്രയൊക്കെ തുക എവിടെ നിന്നു വരുന്നുവെന്നറിയണം. സി.പി.എം. കേരളസമൂഹത്തെ വിറ്റു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. ബീഹാറി സ്ത്രീയെ കുടുംബത്തില്‍ ഏറ്റെടുക്കാന്‍ കോടിയേരിയെ മുഖ്യമന്ത്രി ഉപദേശിക്കണം. ഗോഡ്ഫാദര്‍ സിനിമയിലെ സ്വാമിനാഥനെ പോലെയാണ് പല സി.പി.എമ്മുകാരും പ്രവര്‍ത്തിക്കുന്നത്. രഹസ്യമായാണ് ഇടപാടുകളെന്നും പരിഹസിച്ചു. ഇതു കേരളം തിരിച്ചറിയണം. ജില്ലാപ്രസിഡന്റ് എ.നാഗേഷും കൂടെയുണ്ടായി.

Viral News

Read more topics: cpm, kodiyeri, Binoy
English summary
bjp against kodiyeri
topbanner

More News from this section

Subscribe by Email