കോഴിക്കോട്: ഭാരതീയ ജനത പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിൽ പങ്കെടുക്കാനായി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷാ നാളെ (22.09.16 വ്യാഴം ) എത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരന്ദ്രൻ അറിയിച്ചു. അതോടെ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കും. രാവിലെ 11 നു കരിപ്പൂരിൽ വിമാനമിറങ്ങുന്ന ദേശീയ അദ്ധ്യക്ഷനെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കരിപ്പൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും അമിത് ഷാ കോഴിക്കോടെക്ക് തിരിക്കുക. നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാകും അമിത്ഷാ കോഴിക്കോട് പട്ടണത്തില്‍ പ്രവേശിക്കുക. കടവ് റിസോര്‍ട്ടിൽ താമസിച്ച് ദേശീയ അദ്ധ്യക്ഷൻ പ്രവർത്തനം വിലയിരുത്തുമെന്നും സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി മുതല്‍ ദേശീയ സമിതി അംഗം വരെയുള്ള മുഴുവന്‍ പ്രതിനിധികളെയും സ്വീകരിക്കാന്‍ വിപുലമായ സജ്ജീ കരണമാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. ഇതിനായി നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങൾ, ഷോർണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ പ്രതിനിധികൾക്ക് സ്വീകരണം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ കെ വി സുധീറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അച്ഛന്റെ മകളായി തന്നെ നക്ഷത്ര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു
കാസര്‍കോട്; വിവാഹദിവസം വരന്റെ സുഹൃത്തുക്കള്‍ മണിയറയില്‍ കയറി; ബഹളത്തിനിടെ ഒരാള്‍ മരിച്ചു