Thursday September 23rd, 2021 - 7:27:am

കെ.സി ജോസഫിനെതിരെ യൂത്ത് കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം

NewsDesk
 കെ.സി ജോസഫിനെതിരെ യൂത്ത് കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം

കണ്ണൂര്‍: കെ.സി ജോസഫിനെതിരെ ഇരിക്കൂര്‍ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം. മന്ത്രി കെ.സി ജോസഫ് എട്ടാം തവണയും ഇരിക്കൂറില്‍ മത്സരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യപ്രതിഷേധം തുടങ്ങി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരിക്കൂര്‍ ബ്ലാത്തൂര്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ മണ്ഡലത്തിന് ആവശ്യം യുവാവായ എം.എല്‍.എ ആണെന്ന് ആവശ്യമുന്നയിച്ചു. വൈകാരിക വാചകങ്ങളുമായി ഒരു വിഭാഗത്തിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ റോഡിലിറങ്ങിയത്. വളരുന്ന കേരളം തകരുന്ന ഇരിക്കൂര്‍ എന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയ പോസ്റ്ററുകളും ഇരിക്കൂറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.Youth Congress, protest, against, K C Joseph, Candidate, Irikkur, Constituency

തങ്ങളുടെ രണ്ട് തലമുറയായി കെ.സി ജോസഫിനാണ് വോട്ടു ചെയ്തത്. മണ്ഡലത്തില്‍ വികസനമെത്തിയിട്ടില്ല, റോഡുകള്‍ തകര്‍ന്നു കിടക്കുന്നു. ഇല്ലായ്മകളുടെ പട്ടിക നിരത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്.
35 വര്‍ഷമായില്ലേ അങ്ങ് വോട്ട് ചെയ്തിട്ട്.

ഇനിയെങ്കിലും വോട്ടു ചെയ്യേണ്ടേ. ഈ മണ്ഡലത്തില്‍ ഒരു വാടക വീടുപോലുമില്ലാതെ ഞങ്ങളെ നോവിച്ച് മതിയായില്ലേ. തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. ഇരിക്കൂര്‍ മണ്ഡലത്തിലെ ഉളിക്കല്‍ ബസ് സ്റ്റാന്റിലും പെട്രോള്‍ പമ്പിലുമാണ് പോസ്റ്ററുകള്‍ കണ്ടത്.

             

English summary
Youth Congress protest against K C Joseph's Irikkur, kannur , K C Joseph's Candidature in Irikkur Constituency
topbanner

More News from this section

Subscribe by Email