Friday October 22nd, 2021 - 10:05:am

വീണ്ടും ആവേശക്കൊടുങ്കാറ്റായി സുധാകരൻ : രാഷ്ട്ര രക്ഷാ മാർച്ചിൽ കെ.എസ് ബ്രിഗേഡായി ജനസാഗരം

princy
വീണ്ടും ആവേശക്കൊടുങ്കാറ്റായി സുധാകരൻ  :  രാഷ്ട്ര രക്ഷാ മാർച്ചിൽ കെ.എസ് ബ്രിഗേഡായി ജനസാഗരം

കണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തിൽ കാറ്റൂതി കൊടുങ്കാറ്റാക്കാൻ കെൽപുള്ള നേതാവ് താൻ മാത്രമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് കെ.സുധാകരൻ എം.പി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ രാഷ്ട്ര രക്ഷാ മാർച്ച് കണ്ണൂരിനെ പ്രകമ്പനം കൊള്ളിച്ചു. അണമുറിയാത്ത കെ.എസ് ബ്രിഗേഡായി ആയിരങ്ങൾ മൂവർണ കൊടിക്ക് പിന്നിൽ അണിനിരന്നതോടെ കണ്ണൂർ കണ്ടത് സമാനതകളില്ലാത്ത ജനക്കൂട്ടത്തെയാണ്. വൈകിട്ട് മൂന്നു മണിയോടെ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിനു മുൻപിൽ നിന്നാണ് മാർച്ച് തുടങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Sudhakaran in Rashtra reksha march

ബാൻഡ് മേളവും ആവേശകരമായ മുദ്രാവാക്യം വിളികളുമായി ആവേശകരമായിരുന്നു മാർച്ച്.ആറു മണിക്ക് കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നതിനിടെ തന്നെ മേലെചൊവ്വ പിന്നിടുമ്പോഴെക്കും നഗരം നിശ്ചലമായിരുന്നു.പ്രായം മറന്ന നടത്തവേഗതയും ഊർജ്യ സ്വലതയും കൊണ്ട് അണികളെയും മറ്റു നേതാക്കളെയും വിസ്മയിപ്പിച്ചു കൊണ്ടാണ് സുധാകരൻ ശരവേഗത്തിൽ നടന്നത്.മാർച്ച് സ്‌റ്റേഡിയം കോർണറിലേക്ക് എത്തുമ്പോഴെക്കും ചലച്ചിത്ര സംവിധായകൻ മൊയ്തു താഴ്ത്ത്, കണ്ണൂർ സീനത്ത്, താജുദ്ദീൻ (നെഞ്ചിനുളളിൽ നീയാണ് ഫാത്തിമ ഫെയിം) എന്നിവർ മാപ്പിളപ്പാട്ടിന്റെ ഇശലുകൾ കൊണ്ട് അരങ്ങു തകർത്തിരുന്നു.

Sudhakaran in Rashtra reksha march

തുടർന്ന് ഡി.സി.സി അധ്യക്ഷന്റെ സ്വാഗത പ്രസംഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് ഉദ്ഘാടന പ്രസംഗത്തിലേക്ക് കടന്നു.കേന്ദ്ര സർക്കാരിനെതിരെ അതിനിശിതമായ വിമർശനമാണ് ചെന്നിത്തല അഴിച്ചുവിട്ടത്.മോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന കാര്യം ഉറപ്പാണ്. താനടക്കം മുപ്പതോളം ഹർജികൾ സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ട്. യു.ഡി.എഫ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വ.ബസന്ത് മുഖേനെ പ്രതിപക്ഷ നേതാവെന്ന നിലയിൽ താനും ഹർജി നൽകിയിട്ടുണ്ട്.

Sudhakaran in Rashtra reksha march

മുസ്ലിം ലീഗ് അടക്കമുള്ള മറ്റു സംഘടനകളുടെ ഹരജിയും പരിഗണനയിലാണ് ഇന്ത്യയുടെ മതേതരത്വം തകർക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ കോടതിക്ക് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ചവറ്റുകൊട്ടയിലാണ് അതിന്റെ സ്ഥാനമെന്നും ചെന്നിത്തല പറഞ്ഞു.രാജ്യമാകെ പ്രക്ഷോഭം നടക്കുമ്പോൾ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യത്തിലും മുഖ്യമന്ത്രിയും സി.പി,എമ്മും കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ് അറുപതു വർഷക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഇപ്പോഴും ഭരണത്തിലുണ്ടെങ്കിൽ ഒരിക്കലും ഇന്ത്യയിലെ ജനവിഭാഗങ്ങളെ പരസ്പരം അകറ്റുന്ന ഇത്തരം നിയമങ്ങൾ നടപ്പിലാവുമായിരുന്നില്ല.

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംസാരിക്കുന്ന ഗവർണർക്കെതിരെ ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവർക്കെതിരേ കേസെടുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്.നാൽപതോളം കേസുകൾ ഇങ്ങനെയെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാവുന്നത്. ഇതു മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.ചടങ്ങിൽ വി.കെ അബ്ദുൽ ഖാദർ മൗലവി അധ്യക്ഷനായി. എം എൽ എ മാരായ കെ. എം ഷാജി, സണ്ണി ജോസഫ്, കെ.സി ജോസഫ് എന്നിവരും പ്രസംഗിച്ചു.

 

Read more topics: kannur, Sudhakaran, MP,
English summary
Sudhakaran in Rashtra reksha march
topbanner

More News from this section

Subscribe by Email