Monday July 13th, 2020 - 8:51:pm

കൊറോണ ഭീതി : മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പില്ല : നിയമസഭാ സമ്മേളനം നീട്ടിവച്ചു

princy
കൊറോണ ഭീതി  :  മധ്യപ്രദേശിൽ  വിശ്വാസ വോട്ടെടുപ്പില്ല  :  നിയമസഭാ സമ്മേളനം നീട്ടിവച്ചു

ഭോപ്പാൽ : കൊറോണയുടെ  പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ  വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം സ്പീക്കർ  തള്ളി. ഒപ്പം നിയമസഭാ സമ്മേളനം ഈ മാസം 26 വരെ നീട്ടി.  ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമാണ്  സഭാ സമ്മേളനം നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചത്.   സമ്മേളനം പുനരാരംഭിക്കുമ്പോൾ മാത്രമേ ഇനി  വിശ്വാസ വോട്ടെടുപ്പ് നടത്താനാവൂ.   

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ തീരുമാനത്തിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്പീക്കറെ ഉപയോഗിച്ച് കോൺഗ്രസ് ഭരണഘടന അട്ടിമറിക്കുന്നുവെന്നാണ് ബിജെപിയുടെ പരാതി.  വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ലെന്നുറപ്പായതോടെ വിമത എം.എൽ.എ മാരെ  അനുനയിപ്പിക്കാൻ ഈ അവസരം  ഉപയോഗിക്കാനാവും കോൺഗ്രസ് ശ്രമം .  വിമതർ ബെംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ കഴിയുകയാണ്. ഇവരെ ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമം തുടങ്ങി കഴിഞ്ഞു.ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും കോൺഗ്രസ് പാർട്ടി വിട്ടതിനെ തുടർന്നാണ് മധ്യപ്രദേശിൽ പ്രതിസന്ധി ഉടലെടുത്തത്.

Read more topics: Madhya Pradesh, confidence vote,
English summary
No confidence vote in Madhya Pradesh
topbanner

More News from this section

Subscribe by Email